തീരമേഖലകളില്‍ ശനിയാഴ്ച മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍; തീരമേഖലകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കും; ഇന്ന് കോവിഡ് സ്ഥിരീകരിച്ച 246 പേരില്‍ 237 പേരും സമ്ബര്‍ക്ക രോഗികൾ

തിരുവനന്തപുരത്തെ തീരമേഖലകളില്‍ ശനിയാഴ്ച മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടിയന്തിര നപടി. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 246 പേരില്‍ 237 പേരും സമ്ബര്‍ക്ക രോഗികളാണെന്നതാണ് സ്ഥിതി സങ്കീർണമാക്കുന്നത്.
നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ രോഗം ബാധിച്ചു. ഇതില്‍ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇത് അസാധാരണ സാഹചര്യമാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തിരിച്ചു. അഞ്ചുതെങ്ങു മുതല്‍ പെരുമാതുറ വരെ ഒന്നാം സോണ്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാം സോണ്‍, വിഴിഞ്ഞം മുതല്‍ ഊരമ്ബുവരെ മൂന്നാമത്തെ സോണ്‍.
ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്കി. സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ്ക്കാണ് ഇതിന്റെ ചുമതല. പ്രദേശത്ത് പ്രത്യേക കണ്ട്രോള് റൂമും പ്രവര്‍ത്തിക്കും. പോലീസ്, കോര്പ്പറേഷന്, പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയെല്ലാം സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്.
അഞ്ചുതെങ്ങു മുതല്‍ പെരുമാതുറ വരെ ട്രാഫിക് സൗത്ത് എസ്പി ബി. കൃഷ്ണ കുമാറിനും വേളി മുതല്‍ വിഴിഞ്ഞം വരെ വിജിലന്‍സ് എസ്പി കെ.ഇ ബൈജുവിനും കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെ പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ കെ.എല്‍ ജോണ്കുട്ടിക്കുമായിരിക്കും പോലീസിന്റെ പ്രത്യേക ചുമതല. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പി മാരെ നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പോലീസ് സേവനവും വിനയോഗിക്കും.
മൂന്ന് മേഖലകളിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വീതം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും. സോണ്‍ ഒന്നില്‍ ഹരി കിഷോര്‍, യുവി ജോസ് എന്നിവരും സോണ്‍ രണ്ടില്‍ എം.ജി രാജമാണിക്യം, ബാലകിരണ്‍ എന്നിവരും സോണ്‍ മൂന്നില്‍ വെങ്കിടേശപതി, ബിജുപ്രഭാകര്‍ എന്നിവരുമായിരിക്കും ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍. ശ്രീദിവ്യ, ദിവ്യ അയ്യര്‍ എന്നിവരുടെ സേവനവും ആവശ്യമെങ്കില്‍ വിനയോഗിക്കും. ഓരോ ടീമിലും ബന്ധപ്പെട്ട ഡോക്ടര്‍മാരും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീരമേഖലകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കും. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണം തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് നടപടി സ്വീകരിക്കും. ഇവിടങ്ങളില്‍ ജനങ്ങള്‍ അത്യാവശ്യകാര്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























