ജലദോഷം പോലത്തെ ഗൗരവമില്ലാത്ത ഒരു രോഗം; അശാസ്ത്രീയ കുപ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട അശാസ്ത്രീയ കുപ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. രോഗം സംബന്ധിച്ച് അശാസ്ത്രീയത പ്രചരിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഈ അവസരത്തില്‍ ആവശ്യമായിട്ടുള്ളതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രോഗത്തിന് സ്പെഷലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്നും വാക്സിന് വികസിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജലദോഷം പോലത്തെ ഗൗരവമില്ലാത്ത ഒരു രോഗം, ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും, കുട്ടികള്‍ക്കു കോവിഡ് ദോഷകരമല്ല, എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. 'മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരെ ഇതു ബാധിക്കുകയേയില്ല, ജനസംഖ്യയുടെ ഒരു നിശ്ചിത സംഖ്യയ്ക്കപ്പുറം രോഗബാധയുണ്ടാകില്ല, ഒരിക്കല്‍ രോഗം വന്നാല്‍ പിന്നെ വരില്ല, ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ് മൂലം മരിക്കൂ എന്നിങ്ങനെയാണ് പ്രചാരണങ്ങള്‍. ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രീയ പിന്തുണയില്ലെന്നതാണ് ഇവരോടെല്ലാം പറയാനുള്ളത്' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്സിന് രോഗതിനെതിരെ ഫലപ്രദമാണെന്ന് ഉറപ്പുവരുത്താന്‍ 12 മുതല്‍ 18 വരെ മാസങ്ങളാണ് എടുക്കുക. അതേസമയം, കൊവിഡ് വാക്സിന് സംബന്ധിച്ച ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ആറ് മാസമേ ആകുന്നുള്ളൂ. വാക്സിന് പുറത്തിറങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നും ശാസ്ത്രലോകത്തിന് നേരത്തെ തന്നെ മരുന്നു ലഭ്യമാക്കാന്‍ കഴിയട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























