സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധിയായിരിക്കും; പ്രവൃത്തിസമയങ്ങളില്‍ ആരോഗ്യ, സാമൂഹ്യ അകല മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി. നിലവില്‍ ബാങ്കുകള്‍ക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്. പ്രവൃത്തിസമയങ്ങളില്‍ ആരോഗ്യ, സാമൂഹ്യ അകല മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ വെള്ളിയാഴ്ച 791 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കുമാണ് വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























