കോവിഡിനെ തുരത്താൻ കുരുമുളക് പൊടിയിട്ട മദ്യവും മുട്ട ഓംലറ്റും; വിവാദമായി കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം

ലോകം ഒന്നടങ്കം കോവിഡിനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള പരക്കംപാച്ചിലിലാണ്. വാക്സിൻ കണ്ടെത്തുക മാത്രമാണ് പ്രതിവിധി. ഇപ്പോഴിതാ കോവിഡ് 19 മാറാന്‍ കുരുമുളക് പൊടിയിട്ട മദ്യവും മുട്ട ഓംലറ്റും കഴിക്കാന്‍ ജനങ്ങളൊട് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് . മംഗളൂരു, ഉള്ളാള്‍ സിറ്റി ,മുനിസിപ്പാലിറ്റി കൗണ്‍സലറായ രവിചന്ദ്ര ഗട്ടിയാണ് കോവിഡ് മുക്തിക്ക് വിചിത്ര ചികിത്സാ ഉപദേശവുമായി രംഗത്ത് വന്നത്.
കോവിഡ് പ്രതിരോധ കമ്മിറ്റിയംഗവുമാണ് ഗട്ടി.' 90 എംഎല് റമ്മില്‍ ഒരു സ്പൂണ്‍ നിറയെ കുരുമുളക് പൊടിയിട്ട് സ്വന്തം വിരല്‍ കൊണ്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ഒപ്പം രണ്ട് മുട്ട ഓംലറ്റ് കഴിക്കുക, കൊറോണ അപ്രത്യക്ഷമാകും '. മടിക്കേരിയിലും ബംഗളൂരുവിലും ആളുകള്‍ വ്യാപകമായി റം കുടിക്കും '.
ജനങ്ങളൊട് ആഹ്വാനം ചെയ്യുന്ന ഇയാളുടെ വീഡിയോ വൈറലാണ്. 'പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടെങ്കിലും ഇത് ഫലം ചെയ്തിട്ടുണ്ട്', ഗട്ടി പറഞ്ഞു. നേതാവിന്റെ ആഹ്വാനത്തെ വിമർശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha


























