സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി തീരമേഖലയില്‍ കോവിഡ് സമൂഹവ്യാപനം. തിരുവനന്തപുരത്തെ രണ്ട് പ്രദേശങ്ങളില്‍ സമൂഹവ്യാപനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി,പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിലാണ് സമൂഹവ്യാപനം ആരംഭിച്ചത്

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി തീരമേഖലയില്‍ കോവിഡ് സമൂഹവ്യാപനം. തിരുവനന്തപുരത്തെ രണ്ട് പ്രദേശങ്ങളില്‍ സമൂഹവ്യാപനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിലാണ് സമൂഹവ്യാപനം ആരംഭിച്ചത്. പുല്ലുവിളയില്‍ ശേഖരിച്ച 97 സാമ്പിളുകളില്‍ 51 എണ്ണവും കോവിഡ് പോസിറ്റീവ് ആയി.
പൂന്തുറയില്‍ പരിശോധനയ്ക്കു വിധേയരായ 50 ല്‍ 26 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പുക്കോശിയില് 75 പേരുടെ പരിശോധനയില്‍ 20 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ പരിശോധിച്ച 83 സാമ്പിളുകളില്‍ 15 എണ്ണവും കോവിഡ് പോസിറ്റീവായി. രോഗ വ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha


























