തിരുവനന്തപുരം അമ്പലമുക്കിലെ ഫാസ്റ്റ് ഫുഡ് കടയില്‍ തീപിടിത്തം, കടയോടു ചേര്‍ന്ന വീടിനും തീപിടിച്ചു, അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

അമ്പലമുക്കിലെ ഫാസ്റ്റ് ഫുഡ് കടയില്‍ തീപിടിത്തം. കടയോടു ചേര്‍ന്ന വീടിനും തീപിടിച്ചു. അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അമ്പലമുക്കിലെ ക്രെസന്റ് എന്ന ഫാസ്റ്റ് ഫുഡ് കടയ്ക്കാണ് തീപിടിച്ചത്.
ഇന്നു വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. രണ്ടാഴ്ചയോളമായി കട അടഞ്ഞു കിടക്കുകയായിരുന്നു. ടിവി സര്‍വ്വീസ് ചെയ്യുന്ന ഷോപ്പും ഫോട്ടോഷോപ്പ് കട, ചേര്‍ന്നിരിക്കുന്ന സമീപത്തെ കെട്ടിടത്തിലേക്കും തീ പടര്‍ന്നു. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറി ശബ്ദം കേട്ടെന്നും നാട്ടുകാര്‍ . ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഗതാഗതം പൂര്‍ണായും ഈ സ്ഥലത്ത് നിര്‍ത്തിവച്ചിരുന്നു. തീ പൂര്‍ണമായും ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. ഗതാഗതം ഭാഗികമായി ഇപ്പോള്‍ പുനസ്ഥാപിച്ചു.
"
https://www.facebook.com/Malayalivartha


























