Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

മാഡത്തില്‍ തട്ടിവീണതിങ്ങനെ... നാട്ടിലെന്നും നല്ലപിള്ളയായിരുന്ന സരിത്തിന് സ്വപ്നയെപ്പറ്റി പറയാന്‍ നൂറ് നാവാ; ആരെയും വശീകരിക്കാനുമുള്ള കഴിവും കോണ്‍സുലേറ്റിലെ കാര്യക്കാരിയുമായ സ്വപ്‌ന സരിത്തിന് എന്നും ഒരു അതിശയമായിരുന്നു; ആ അതിശയത്തില്‍ തട്ടി വീഴുമ്പോഴും സരിത് സരിതയെ തള്ളിപ്പറഞ്ഞില്ല

18 JULY 2020 09:02 AM IST
മലയാളി വാര്‍ത്ത

സ്വപ്ന കാരണം ജീവിതം പച്ച പിടിക്കുകയും അതുപോലെ ജീവിതം തകരുകയും ചെയ്തയാളാണ് തിരുവല്ലം സ്വദേശി സരിത്ത്. നാട്ടിലെല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബത്തിലാണ് സരിത്ത് ജനിച്ചത്. സരിത്തിനെക്കുറിച്ച് നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അങ്ങനെ കുറ്റങ്ങളൊന്നും പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് പിടിയിലായപ്പോള്‍ പലരും അതിശയിച്ചു. അതുകൊണ്ടുതന്നെ തുടക്കത്തില്‍ പലരും ആ വാര്‍ത്ത വിശ്വസിക്കാനും തയാറായിരുന്നില്ല. പക്ഷേ, തെളിവുകള്‍ നിരത്തി കസ്റ്റംസും എന്‍.ഐ.എയും ചോദ്യം ചെയ്യുന്നതിന്റെ വിവരങ്ങള്‍ ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചശേഷം അവിടെ വച്ച് പരിചയപ്പെട്ട സ്വപ്ന സുരേഷുമായുള്ള സൗഹൃദമാണ് സരിത്തിന്റെ ജീവിതം തകര്‍ത്തതെന്നാണ് ചില ബന്ധുക്കള്‍ വിശ്വസിക്കുന്നത്.

യു.എ.ഇ കോണ്‍സുലേറ്റിലെ പരിചയത്തെതുടര്‍ന്ന് സരിത്തിന്റെ വീട്ടില്‍ സ്ഥിരമായി വന്നുപോകാറുണ്ടായിരുന്ന സ്വപ്ന തനിക്ക് പിറക്കാതെപോയ അനുജനായാണ് സരിത്തിനെ വിശേഷിപ്പിച്ചിരുന്നത്. സഹോദര തുല്യമായ സ്‌നേഹവാല്‍സല്യവും കരുതലും തന്നോട് കാട്ടിയിരുന്ന സ്വപ്നയെ ചേച്ചിയെന്നോ മാഡമെന്നോ മാത്രം വിശേഷിപ്പിച്ചിരുന്ന സരിത്ത് അതേനിലയില്‍ ബഹുമാനം തിരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. സ്‌നേഹം നടിച്ച് സരിത്തിനെ സ്വപ്ന വശത്താക്കിയപ്പോള്‍ ഒരറ്റത്ത് സരിത്തിന്റെ കുടുംബത്തിനും വിള്ളല്‍ വീണു.

റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരാണ് സരിത്തിന്റെ മാതാപിതാക്കള്‍. പ്ലസ് ടുവിന് ശേഷം സരിത്തിന് വിദ്യാഭ്യാസം വിജയപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആയില്ല. പഠനം പാതിവഴിയില്‍ നിലച്ചതോടെ, സര്‍വീസില്‍ നിന്ന് അവധിയെടുത്ത് ഗള്‍ഫില്‍ പോയിരുന്ന സരിത്തിന്റെ പിതാവ്, മകനെ ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ധനകാര്യസ്ഥാപനത്തില്‍ ജോലി തരപ്പെടുത്തി നല്‍കി. ഏതാനും വര്‍ഷം അവിടെ ജോലിയില്‍ തുടര്‍ന്ന സരിത്ത് നാട്ടിലെ വീട് പുതുക്കിപ്പണിത് രണ്ട് നിലയാക്കി. ഇതിനിടെ അച്ഛന്റെ സുഹൃത്തായ കൈതമുക്ക് സ്വദേശിയുടെ മകളുമായി വിവാഹം തീരുമാനിച്ചു. വിവാഹത്തിന് നാട്ടിലെത്തിയ സരിത്ത് മധുവിധുവിന് ശേഷം ഭാര്യയുമായി ഗള്‍ഫിലേക്ക് മടങ്ങി.

ഗള്‍ഫിലെ കുടുംബജീവിതം പലവിധ കാരണങ്ങളാല്‍ സംതൃപ്തമാകാതിരുന്നതിനാല്‍ സരിത്ത് ഭാര്യയുമായി നാട്ടിലേക്ക് മടങ്ങിയെത്തി. ഇതിനിടെ ഒരു കുഞ്ഞും ജനിച്ചു. ജോലിയില്ലാതെ നാട്ടില്‍ വിഷമിച്ച് കഴിയുമ്പോഴാണ് ചില പരിചയങ്ങള്‍വച്ച് കോണ്‍സുലേറ്റില്‍ താല്‍ക്കാലിക ജോലി ലഭിച്ചത്. സരിത്ത് ജോലിയില്‍ പ്രവേശിച്ച് കുറച്ച് നാളുകള്‍ക്കുശേഷമാണ് സ്വപ്ന അവിടെ ജോലിക്കെത്തിയത്.

അറബി ഉള്‍പ്പെടെ എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്യാനും ആരെയും വശീകരിക്കാനുമുള്ള കഴിവും കാരണം ചുരുങ്ങിയ കാലം കൊണ്ട് സ്വപ്ന കോണ്‍സുലേറ്റിലെ കാര്യക്കാരിയായി. കോണ്‍സുലേറ്റിലെ അറബ് പ്രതിനിധികളുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുമെല്ലാം അടുത്ത ബന്ധം സ്ഥാപിച്ച സ്വപ്ന സരിത്തിന് ഒരു അതിശയമായിരുന്നു. ഭാര്യയോടും കുടുംബാംഗങ്ങളോടും സ്വപ്നയുടെ കഴിവുകളെപ്പറ്റി വാതോരാതെ സംസാരിച്ചിരുന്ന സരിത്തിന്റെ ഒരു കുടുംബ സുഹൃത്തായി സ്വപ്നമാറി. സ്വപ്ന സംഘടിപ്പിച്ച ചടങ്ങുകളിലടക്കം സരിത്തിന്റെ സാന്നിദ്ധ്യം എപ്പോഴുമുണ്ടായിരുന്നു.

ഇതിനിടെ സരിത്തിന്റെ ദാമ്പത്യബന്ധവും തകര്‍ന്നു. ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ദാമ്പത്യപ്രശ്‌നത്തിലെ നിയമയുദ്ധങ്ങളൊന്നും പക്ഷേ, സരിത്തിന്റെ ജോലിയേയോ വ്യക്തി ജീവിതത്തെയോ ബാധിച്ചില്ല. സ്വപ്നയുമായുള്ള അടുപ്പവും സ്വപ്നയുടെ ഉന്നത സ്വാധീനം പകര്‍ന്ന് നല്‍കിയ ധൈര്യവും സരിത്തിനെയും അരുതാത്ത പ്രവൃത്തികളിലേക്ക് നയിച്ചു. സ്വപ്നയ്‌ക്കൊപ്പം ഉന്നതരായ ചില ബന്ധങ്ങള്‍ സരിത്തും നേടിയെടുത്തു. സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെടുംവരെ ആ ബന്ധം കണ്ണി മുറിയാതെ നോക്കാനും സരിത്തിനായി. യു.എ.ഇ കോണ്‍സുലേറ്റിലെത്തുന്ന നയതന്ത്ര ബാഗേജുകളില്‍ കടത്തിയിരുന്ന സ്വര്‍ണം സ്വപ്നയെ വിശ്വസിച്ച് കൈപ്പറ്റി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ തുടങ്ങി. ഓരോ കടത്തിനും കമ്മിഷനായി ഏഴ് ലക്ഷത്തോളം രൂപ സരിത്തിന് പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. സ്വപ്നയിന്‍മേലുള്ള സരിത്തിന്റെ വിശ്വാസം വലുതായിരുന്നു. അതാണ് കസ്റ്റംസുകാര്‍ വിളിച്ചിട്ട് അവസാനവും സരിത് പോയത്.

 

a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (3 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (3 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (4 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (4 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (5 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (11 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends