ഉത്രയുടെ രാസ പരിശോധന ഫലം പുറത്ത്.. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി, ഉത്രയെ സൂരജ് കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ കഴിയുന്ന നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍....

ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് തെളിയിക്കുന്നതാണ് രാസ പരിശോധനാഫലം. ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയെന്ന് തെളിയിക്കാന്‍ കഴിയുന്ന നിര്‍ണായക വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. സൂരജിന്റെ മൊഴി ബലപ്പെടുത്തനാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന് മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഈ മരുന്ന് ഉത്രയെ മയക്കി കിടത്താനായി ഉപയോഗിച്ചതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട മറ്റു പരിശോധനാഫലങ്ങള്‍ വൈകാതിരിക്കാനായി ഡിജിപി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
"
https://www.facebook.com/Malayalivartha


























