Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പ്രതിസന്ധികളോട് പടവെട്ടി നേടിയ വിജയം... ഒഴിവുസമയങ്ങളില്‍ കെട്ടിടനിര്‍മാണ ജോലി ചെയ്തു കുടുംബത്തിന് താങ്ങാവുന്നതിനിടയിലും പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ മിടുക്കന് ഇനി സുമനസ്സുകള്‍ തണലൊരുക്കും

18 JULY 2020 12:56 PM IST
മലയാളി വാര്‍ത്ത

പ്ലസ് ടു പരീക്ഷാഫലം വരുന്ന അന്നും കോണ്‍ക്രീറ്റ് ജോലിക്കു പോകുകയും ജോലിക്കിടെ തന്റെ ഉന്നത വിജയം അറിഞ്ഞപ്പോള്‍ ആ സന്തോഷം അമ്മയോട് പങ്കുവയ്ക്കാന്‍ ഓടിപ്പോകുകയും ചെയ്ത ജയസൂര്യയെ ആരും മറന്നുകാണില്ലലോ? എങ്ങനെ മറക്കാനാണ് അല്ലെ..ആ നിഷ്‌കളങ്കമായ ചിരിയും , വാക്കുകളും അത്ര പെട്ടെന്ന്മറക്കുന്നവരല്ലല്ലോ നമ്മള്‍ മലയാളികള്‍.ജയസൂര്യയുടേത് ഉന്നത വിജയം എന്ന് മാത്രം പറഞ്ഞാല്‍ പോരാ. കുടുംബം പോറ്റാന്‍ ജോലിഭാരം തലയിലേറ്റുമ്പോഴാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഈ മിടുക്കന്‍ കരസ്ഥമാക്കിയത് എന്നറിയുമ്പോഴാണ് ആ ചിരിയുടെ തിളക്കം എത്ര മൂര്‍ച്ഛയേറിയതാണെന്നു നമുക്കു മനസിലാകുക. ഇപ്പോഴിതാ ജയസൂര്യയുടെ സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നന്മ വറ്റാത്ത ചിലര്‍.

ഒഴിവുസമയങ്ങളില്‍ കെട്ടിടനിര്‍മാണ ജോലി ചെയ്തു കുടുംബത്തിന് താങ്ങാവുന്നതിനിടയിലും പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ മിടുക്കന് ഇനി സുമനസ്സുകള്‍ തണലൊരുക്കും. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജയസൂര്യയുടെ ഉപരിപഠന ചെലവ് ലീന ചാരിറ്റബിള്‍ ഗ്രൂപ്പ് വഹിക്കും. ജയസൂര്യയുടെ അച്ഛന്‍ അതിഥിത്തൊഴിലാളിയായ രാജകണ്ണന്‍ 17 വര്‍ഷം മുന്‍പുനടന്ന വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലാണ്.

അമ്മ ഗോവിന്ദമ്മ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന കുടുംബത്തെ സഹായിക്കാന്‍ ജയസൂര്യയും അവധിദിനങ്ങളില്‍ ജോലിക്കു പോകുന്നുണ്ട്. ഇതിനിടെയാണ് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയത്.

പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുക എന്നത് വലിയ നേട്ടം തന്നെ ആണ്. പക്ഷേ കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ജയസൂര്യ നേടിയ എ പ്ലസുകള്‍ക്ക് തിളക്കം കൂടുതലാണ്. എ പ്ലസ് നേടുന്നവര്‍ എല്ലാം പുസ്തകത്തില്‍ മാത്രം ജീവിക്കുന്നവരല്ലെന്ന് മനസിലാക്കാം, ജയസൂര്യയെ പരിചയപ്പെട്ടാല്‍. നിര്‍മാണ ജോലി ചെയ്യുന്നതിനിടെയാണ് ജയസൂര്യ തന്റെ പ്ലസ് ടു ഫലം അറിഞ്ഞത്. എല്ലാ വിഷയത്തിലും എ പ്ലസ്.

പോക്കറ്റ് മണി ഉണ്ടാക്കാന്‍ അല്ല ജയസൂര്യ ഒഴിവ് സമയത്ത് നിര്‍മാണ ജോലിക്ക് പോകുന്നത്. മറിച്ച് കുടുംബം നോക്കാന്‍ വേണ്ടി ആണ്. തമിഴ്‌നാട്ടിലെ വില്ലുപുരം ആണ് ജയസൂര്യയുടെ സ്വദേശം. പക്ഷേ ഇവന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെ കേരളത്തില്‍ ആണ്. 20 കൊല്ലം മുന്‍പ് ആണ് ജയസൂര്യയുടെ അച്ഛന്‍ രാജാ കണ്ണനും ഗോവിന്ദാമ്മയും വില്ലുപുരത്ത് നിന്നും കോട്ടക്കല്‍ വരുന്നത്.

ഒരു അപകടത്തില്‍ പരിക്കേറ്റ് അച്ഛന്‍ കിടപ്പില്‍ ആയതോടെ അമ്മ ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ആണ് കുടുംബം നോക്കിയത്. പഠനത്തില്‍ മിടുക്കന്‍ ആയ ജയസൂര്യ ഒഴിവ് ദിവസങ്ങളില്‍ ജോലിക്ക് പോയി തുടങ്ങി. കോവിഡ് കാലത്ത് അമ്മക്ക് പുറത്ത് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ അച്ഛന്റെ മരുന്ന് ചെലവും വീട്ടു വാടകയും കുടുംബ ചെലവും എല്ലാം ജയസൂര്യയുടെ മാത്രം ചുമലില്‍ ആയി. ഇതോടെ അവന്‍ നിര്‍മാണ ജോലിക്ക് പോയി തുടങ്ങി.കഴിഞ്ഞ ദിവസം ജോലിക്ക് ഇടയില്‍ ആണ് പ്ലസ് ടു ഫലം അവന്‍ അറിഞ്ഞതും. ഇനി പഠിക്കണം നല്ല ജോലി നേടണം.. ആഗ്രഹിക്കാന്‍ ജയസൂര്യക്ക് ഇപ്പോള്‍ ആത്മവിശ്വാസം കൂടി കൈവന്നു.
തുടര്‍ന്നു പഠിക്കണമെന്നും അധ്യാപകന്‍ ആകണമെന്നുമുള്ള ബാലന്റെ ആഗ്രഹത്തെക്കുറിച്ച് അറിഞ്ഞ ലീന ഗ്രൂപ്പ് അധികൃതര്‍ സഹായ ഹസ്തം നീട്ടുകയായിരുന്നു. ഗ്രൂപ്പ് എംഡി യു.തിലകന്‍, ഭാര്യ പത്മജ തിലകന്‍ എന്നിവര്‍ വീട്ടിലെത്തി. ജയസൂര്യയുടെ മികച്ച വിജയം സോഷ്യല്‍ മീഡിയ മുഴുവന്‍ ഏറ്റെടുത്ത തരംഗമായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (4 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (6 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (12 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends