Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമടങ്ങിയ 'ടെസ്റ്റ് ഡോസ് പായ്ക്കറ്റ്' ആദ്യം അയച്ചു, പിടിക്കപ്പെടുന്നതു വരെ നയതന്ത്ര പാഴ്‌സലിലൂടെ കടത്തിയത് 200 കിലോഗ്രാം സ്വര്‍ണ്ണം!

18 JULY 2020 09:00 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണം കടത്താന്‍ പറ്റിയതാണോയെന്ന് പരിശോധിക്കാനായി സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്തു സംഘം ദുബായില്‍ നിന്ന് ആദ്യം ഒരു'ടെസ്റ്റ് ഡോസ് പായ്ക്കറ്റ്' അയച്ചു. ആ നയതന്ത്ര പാഴ്‌സലില്‍ ഉണ്ടായിരുന്നത് എമര്‍ജന്‍സി ലൈറ്റും മിഠായിയും ഈത്തപ്പഴവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഈ പരീക്ഷണം. പരീക്ഷണം വിജയിച്ചതോടെ ആസൂത്രിതമായ ദീര്‍ഘകാല പദ്ധതിക്കാണ് സംഘം തുടക്കമിട്ടത്. പിടിക്കപ്പെടുന്നതുവരെ കടത്തിയത് 200 കിലോഗ്രാം സ്വര്‍ണം.

ഇരുപതോളം തവണയായി 200 കിലോ സ്വര്‍ണം കടത്തിയതായാണ് മൊഴി. ജൂണില്‍ തന്നെ 3.5 കിലോഗ്രാം സ്വര്‍ണം കടത്തി. പിന്നീട് 5 കിലോ, 7 കിലോ വീതം 2 തവണ. 2 തവണയായി മുഹമ്മദ് ഷാഫിക്ക് 42 കിലോ, 26 കിലോഗ്രാം എന്നിങ്ങനെ സ്വര്‍ണം കൊണ്ടുവന്നതായും കസ്റ്റംസിനു ലഭിച്ച മൊഴികളിലുണ്ട്. ഏറ്റവും കൂടുതല്‍ (30 കിലോ) സ്വര്‍ണം അയച്ച പാഴ്‌സലാണു കസ്റ്റംസ് പിടികൂടിയത്. ഇതടക്കം ലോക്ഡൗണ്‍ കാലത്തയച്ച അവസാനത്തെ 3 പാഴ്‌സലുകളിലായി 70 കിലോ ആണു കടത്തിയതത്രേ. ഈ മൊഴി കസ്റ്റംസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2014-ല്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കൂട്ടുപ്രതികളാണു കെ.ടി. റമീസും സന്ദീപ് നായരും. സന്ദീപും സരിത്തും നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. നയതന്ത്ര ചാനല്‍ ഉപയോഗിക്കാനുള്ള ആശയം സന്ദീപിന്റേതാണ്. 2019 മേയിലാണ് ആസൂത്രണം ആരംഭിച്ചത്. സരിത് വഴിയാണു സ്വപ്നയെ പരിചയപ്പെടുന്നത്. സ്വപ്നയുടെ കോണ്‍സുലേറ്റ് ബന്ധങ്ങള്‍ സംഘം ദുരുപയോഗിച്ചു. റമീസ് വഴി ജലാല്‍ മുഹമ്മിലേക്കും ജലാല്‍ വഴി ദുബായിലുള്ള ഫൈസല്‍ ഫരീദിലേക്കും എത്തി. തിരുവനന്തപുരത്തെ ഫ്‌ലാറ്റുകളിലും ഹോട്ടല്‍ മുറികളിലുമാണ് ആലോചനകള്‍ നടന്നത്.

സന്ദീപിന്റെ നേതൃത്വത്തില്‍ പണം സമാഹരിച്ച് ഹവാല ശൃംഖല വഴി ദുബായില്‍ ഫൈസല്‍ ഫരീദിന് എത്തിക്കും. ഫൈസല്‍ സ്വര്‍ണം വാങ്ങി പാഴ്‌സലില്‍ ഒളിപ്പിച്ച് യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയയ്ക്കും. കോണ്‍സുലേറ്റ് നല്‍കുന്ന ഓതറൈസേഷന്‍ വ്യാജമായി തയാറാക്കിയാണ് പാഴ്‌സല്‍ അയച്ചിരുന്നത്. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ സരിത് ഇവ നേരിട്ടു കൈപ്പറ്റി. ജോലി നഷ്ടപ്പെട്ടപ്പോള്‍, 'ഓതറൈസേഷന്‍ രേഖ' കാണിച്ച് കൈപ്പറ്റി. പാഴ്‌സല്‍ അയയ്ക്കാനും തിരുവനന്തപുരത്ത് ഏറ്റുവാങ്ങാനും ഹാജരാക്കിയ രേഖകള്‍ മുഴുവന്‍ വ്യാജമാണെന്ന് കസ്റ്റംസ് കരുതുന്നില്ല.

സ്വര്‍ണക്കടത്തിനു പതിനായിരങ്ങളില്‍ തുടങ്ങിയ പ്രതിഫലം 4-5 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നതായാണു സരിത്തിന്റെ മൊഴി. തനിക്കും സ്വപ്നയ്ക്കുമായി ഏറ്റവുമൊടുവില്‍ വാഗ്ദാനം ചെയ്യപ്പെട്ടത് 10 ലക്ഷം രൂപയാണെന്നും സരിത് പറഞ്ഞിരുന്നു. റമീസ്, ജലാല്‍ മുഹമ്മദ്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവരുടെ പ്രതിഫലമെത്രയെന്ന് വ്യക്തമായിട്ടില്ല. റമീസ്, ജലാല്‍ മുഹമ്മദ്, സ്വപ്ന, സന്ദീപ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവര്‍ പണം ഇറക്കിയിട്ടില്ലെന്നാണ് വിവരം. ഇവര്‍ക്ക് ഓരോ കടത്തിനും പ്രതിഫലം ലഭിക്കും.

സന്ദീപും റമീസും ജലാല്‍ മുഹമ്മദും ചേര്‍ന്നാണു പണം കണ്ടെത്താന്‍ ഹവാല ഇടപാടുകാരെ സമീപിച്ചത്. ടെസ്റ്റ് ഡോസിന്റെ രേഖകള്‍ കാണിച്ച് വിശദീകരിച്ചതോടെ, ഹവാലക്കാര്‍ പണം നല്‍കാമെന്നേറ്റു. ആദ്യ കടത്തു വിജയിച്ചതോടെ, കൂടുതല്‍ ഹവാലക്കാര്‍ എത്തി. കടത്തുന്ന സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചു, ലാഭവും. പണം മുടക്കിയവരില്‍ 7 പേര്‍ ഇതിനകം പിടിയിലായി. ഇവരില്‍ ഓരോരുത്തരും മറ്റു പലരില്‍ നിന്നു പണം സമാഹരിച്ചിട്ടുണ്ട്. 'നിക്ഷേപക'രുടെ പട്ടികയില്‍ കൂടുതല്‍ പേരുണ്ടാകാമെന്നും കസ്റ്റംസ് കരുതുന്നു.

സ്വര്‍ണക്കടത്തിനു രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (3 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (3 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (4 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (4 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (5 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (11 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends