ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന യുവതിയുടെ പരാതി; ഫിറോസ് കുന്നംപറമ്ബില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസ്.

ഫിറോസ് കുന്നംപറമ്ബില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസ്. ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന യുവതിയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയ കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനി വര്‍ഷയുടെ പരാതിയിലായിരുന്നു ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. സാജന് കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസെടുത്തത്. ജൂണ്‍ 24-നായിരുന്നു വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവിലെത്തയത്. തുടര്‍ന്ന് വര്‍ഷയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സാജന് കേച്ചേരിയും രംഗത്തെത്തുകയും ചെയ്തു .
ഇതോടെ നിരവധി പേര് അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു . ഇതിനിടെ ജോയിന്റ് അക്കൗണ്ട് വേണമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നാണ് വര്‍ഷ പറയുന്നത്. ഇതിന് തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്ബില്‍ രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയുള്ള വീഡിയോയും ഫിറോസ് പങ്കുവച്ചിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ചിലരുടെ ഭീഷണിയെന്ന് വര്‍ഷ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























