ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ വച്ച് മറന്നു; ; ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു

ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ വച്ച് തുന്നിച്ചേര്‍ത്ത സംഭവത്തില്‍ കേസെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.. കണിമംഗലം മാളിയേക്കല്‍ ജോസഫ് പോള്‍ നല്കിയ പരാതിയില്‍ ഡോ. പോളി ടി ജോസഫിനെതിരെയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരിക്കുന്നത്.
മഞ്ഞപ്പിത്തവും പാന്‍ക്രിയാസിലുള്ള തടിപ്പും കാരണമാണ് ജോസഫ് പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി. എന്നാൽ ഒരു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തുകയായിരുന്നു. ഇത് ഡോക്ടറോട് ചോദിച്ചപ്പോൾ ഇതൊക്കെ സർവ്വ സാധാരണം എന്ന മറുപടി ആയിരുന്നു ഡോക്ടർ നൽകിയത്.
https://www.facebook.com/Malayalivartha


























