ഗൂഡല്ലൂരില്‍ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ കുടുങ്ങി കാട്ടാന ചരിഞ്ഞു

വയനാട് ഗൂഡല്ലൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ കാട്ടാന അപകടത്തില്‍പെട്ടു. വേടന്വയലിനടുത്ത് മണല്ക്കൊല്ലിയില് വയലിലെ ചതുപ്പില്‍ താഴ്ന്ന് കാട്ടാന ചരിഞ്ഞു.
ഇന്നലെ ഉച്ചയ്ക്കാണ് ചതുപ്പില്‍ താഴ്ന്ന നിലയില്‍ ആനയെ നാട്ടുകാര്‍ കണ്ടത്. വനം വകുപ്പിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി. പുലര്‍ച്ചെ കാട്ടാനയുടെ അലര്‍ച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ആന നേരത്തെ ചരിഞ്ഞതായി കണ്ടെത്തി. 20 വയസ്സുള്ള കൊമ്പനാനയാണ് ചരിഞ്ഞത്.
ചതുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ പരിസരത്ത് കാണാമായിരുന്നു. പുലര്‍ച്ചെ എത്തിയ കാട്ടാന വയലിലൂടെ കരയിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. ആനയുടെ പുറകു വശം ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു. മുന്‍ കാലുകള്‍ ഉറച്ച മണ്ണില്‍ മടങ്ങി താഴ്ന്നിട്ടുണ്ട്.
ഏറെ നേരം ഇങ്ങനെ കിടന്നതിന്റെ ആഘാതത്തില്‍ ഹൃദയ സ്തംഭനം ഉണ്ടായി മരണം സംഭവിച്ചിരിക്കാമെന്ന് സംശയിക്കുന്നു. ഈ പ്രദേശത്ത് സ്ഥിരമായി വരാറുള്ള കാട്ടാനയാണ് ചരിഞ്ഞതെന്നു നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.
https://www.facebook.com/Malayalivartha


























