സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കി നൗഷാദ് യാത്രയായി..... കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ ഷോക്കേറ്റ് മരിച്ച വെള്ളിക്കോത്ത് സ്വദേശിയായ യുവാവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ ഷോക്കേറ്റ് മരിച്ച വെള്ളിക്കോത്ത് സ്വദേശി നൗഷാദിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് നൗഷാദ് യാത്രയായത്. നിര്‍മാണത്തിലിരിക്കുന്ന സ്വന്തം വീടിന് സമീപത്തെ പമ്പ്് ഹൗസില്‍നിന്ന് ഷോക്കേറ്റ് തെറിച്ച് വീണാണ് യുവാവ് ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്.
പുഞ്ചാവി സദ്ദാംമുക്കില് പുതുതായി പണിയുന്ന വീടിന് താല്‍ക്കാലിക കണക്ഷനു വേണ്ടി നിര്‍മിച്ച പമ്ബ് ഹൗസില്‍ നിന്നാണ് ഷോക്കേറ്റത്. വെള്ളക്കെട്ടിനടുത്തുള്ള പമ്പ് ഹൗസില്‍ വൈദ്യുതി ലീക്കാകുന്നുവെന്നറിഞ്ഞ് മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ ഒരു കഷണം പിവിസി പൈപ്പുമായി പോയതായിരുന്നു.
ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ച് വീണ യുവാവ് തല്‍ക്ഷണം മരിച്ചു. വെള്ളിക്കോത്ത് മീന്‍മാര്‍ക്കറ്റിനു സമീപത്തെ വാടക വീട്ടിലാണ് നൗഷാദ് താമസം. വെള്ളിക്കോത്തെ പരേതരായ അബ്ബാസിന്റെയും ഫാത്തിമയുടെയും ഇളയ മകനാണ്. സൗദിയില്‍ ജോലി നോക്കുന്ന നൗഷാദ് ആറുമാസം മുമ്ബാണ് നാട്ടിലെത്തിയത്.
"
https://www.facebook.com/Malayalivartha


























