അംജദ് അലി ചില്ലറക്കാരനല്ല ; പാലക്കാട് സ്വകാര്യകമ്പനി രൂപീകരിച്ചതില്‍ ദുരൂഹത; ആ കാറും കസ്റ്റംസിന്റെ കസ്റ്റഡിയിൽ; പുറത്ത് വരുന്നത് വൻ ഇടപാടുകളുടെ കഥ

സ്വര്‍ണ കള്ളക്കടത്തില്‍ അംജദ് അലിയെ കസ്റ്റംസിന്റെ പിടികൂടിയിരുന്നു. എന്നാൽ ഇയാളുടെ ബന്ധങ്ങൾ പുറത്ത് വരുന്നതോടെ വന്‍ ഇടപാടു കളുടെ കഥകളും പുറത്ത് വരികയാണ് . പാലക്കാട് സ്വകാര്യകമ്പനി രൂപീകരിച്ചതില്‍ ദുരൂഹതയേറുകയാണ് . സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് കാറായിരുന്നു. എന്നാൽ ഈ കാര്‍ ഇപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. മലപ്പുറത്തുകാരന്‍ അംജദ് അലി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് പാലക്കാട് റജിസ്ട്രേഷനിലുളള കാറാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. KL09AR 9669. മാനേജിങ് ഡയറക്ടര്‍, അവോറ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, 39/744, നൂറണി, മൈത്രിനഗര്‍, പാലക്കാട് മേല്‍വിലാസം ഇതാണ് . കമ്പനിക്കുവേണ്ടി വീട് വാടകയ്ക്കെടുത്ത് ജിഎസ്ടി റജിസ്ട്രേഷന്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. കമ്പനി രൂപീകരണത്തില്‍ അംജദ് അലി മറ്റ് മൂന്നുപേരെക്കൂടി പങ്കാളികളാക്കിയിരുന്നുവീണും വിവരം . ഇവരെക്കുറിച്ചുളള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് വിവരം.
ബിസിനസ് പങ്കാളികള്‍ അറിയാതെ കമ്പനിയെ മറയാക്കിയും അലി സ്വര്‍ണകളളക്കടത്ത് നടത്തിയോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നത്. വീടുകളുടെ ഇന്റീരിയര്‍ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു പാലക്കാട്ടെ കമ്പനി രൂപീകരണം. എന്നാല്‍ അംജദ് അലി വാഹന റജിസ്ട്രേഷന്‍ ഉള്‍പ്പെടെ പാലക്കാട്ടെ കമ്പനിയുടെ പേരിലാക്കിയതിലെ ദൂരൂഹതയില്‍ അന്വേഷണം തുടരുകയാണ്. സംസ്ഥാന നികുതിവകുപ്പും കമ്പനിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് വിവരം. സ്വർണക്കടത്തു കേസിൽ എറണാകുളം മൂവാറ്റുപുഴ കമ്പനിപ്പടി ആര്യാങ്കാലായിൽ ജലാൽ മുഹമ്മദ് (36), മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടിൽ പി. മുഹമ്മദ് ഷാഫി (37), കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈൽ ബാബു നിവാസിൽ അംജദ് അലി (51) എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു . പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസിന്റെ മൊഴി പ്രകാരമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത് ചെയ്തത് . കള്ളക്കടത്തിൽ മുതൽമുടക്കിയവരും സ്വർണം വിൽക്കാൻ റമീസിനെ സഹായിച്ചവരുമാണു 3 പേരുമെന്നു റിമാൻഡ് റിപ്പോർട്ടിൽ കസ്റ്റംസ് പറ ഞ്ഞിരുന്നു.
തിരുവനന്തപുരത്ത് ശിവശങ്കർ വാടകയ്ക്കെടുത്ത ഫ്ലാറ്റിന്റെ എതിർവശത്തുള്ള ഹോട്ടലിൽ മുറിയെടുത്ത ‘മുഹമ്മദാലിയുടെ ’ വിവരങ്ങൾ കസ്റ്റംസും എൻഐഎയും കണ്ടെത്തിയിരുന്നു . ‘മുഹമ്മദാലി’ എന്നു വിളിക്കപ്പെടുന്ന ഇയാൾ ഹോട്ടലിൽ നൽകിയ വിലാസം ‘മുഹമ്മദ് ജലാൽ, ആര്യങ്കാലായിൽ, ആനിക്കാട്, മൂവാറ്റുപുഴ’ എന്നായിരുന്നു . കൊച്ചിയിൽ അറസ്റ്റിലായ ജലാൽ മുഹമ്മദിന്റെ വിലാസവും ഇതുതന്നെയായിരുന്നു . സ്വർണക്കടത്തു കേസിലെ പ്രതികൾ ഒത്തുകൂടിയത് ഈ ഹോട്ടലിലാണെന്ന വിവരത്തെ തുടർന്നു കസ്റ്റംസ് സംഘം അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























