കോറോണക്കാലത്തെ പ്രതിപക്ഷത്തിന്റെ രണ്ടാം വിജയം; പി.ഡബ്ല്യു.സി യെ സര്‍ക്കാര്‍ ഒഴിവാക്കി; അസ്വാഭാവികതയില്ലെന്നും ക്രമങ്ങള്‍ പാലിച്ചുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞ കണ്‍സെള്‍ട്ടന്‍സി; പിന്നെ എന്തിനാണ് സര് പിന്‍വലിച്ചെ? ഇനി സ്വര്‍ണക്കടത്തും പി.ഡബ്യൂ.സിയും തമ്മില്‍ എന്തെക്കിലും ബന്ധമുണ്ടോ? സര്‍ക്കാര്‍ ഒരു മുഴംമുമ്പേ എറിഞ്ഞതാണോ?

കോറോണക്കാലത്തെ സര്‍ക്കാരിന്റെ മറ്റൊരു അസാരണ നടപടികൂടി വഴിമുട്ടി. ആദ്യം സ്പീകഌ ഇപ്പോള്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവക്കുന്നതാണ് ഈ രണ്ടു കരാറുകളില്‍ നിന്നും സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടി വന്നത്. കോടികളുടെ അഴിമതിയാണ് ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പര്‍ നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. വിവാദം കത്തി നില്‍ക്കുമ്പോഴും പിന്നോട്ടില്ലെന്ന് തീരുമാനിച്ച സര്‍ക്കാരാണ് ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുന്നത്. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഇതു ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്നും സെബി നിരോധിച്ച കമ്പനിയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചത്. എന്നാല്‍ ഇമൊബിലിറ്റി പദ്ധതി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് വന്നിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കമ്പനിയുടെ ഓഡിറ്റിങ് വിഭാഗത്തിന് മാത്രമാണ് സെബി വിലക്കുള്ളത് എന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ .െഎടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്കു നിര്‍ദേശിച്ചതു കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ആണെന്ന് സ്പേസ് പാര്‍ക്ക് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതി ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരുന്നത്.
പ്രൈസ് വാട്ടര്‍ കൂപ്പറുമായുള്ള കരാറില്‍ എം. ശിവശങ്കറിന്റെ ബന്ധം നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിച്ചതാണ്. എം. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് പി.ഡബ്ലു.സി സ്വപ്നയെ നിയമിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം എം. ശിവശങ്കറിന് എത്തിയപ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും തള്ളി പറയുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ ശിവശങ്കറിന് ബന്ധമുള്ള കരാരുകമ്പനിയില് പിടിച്ച് എന്‍.ഐ.എ സെക്രട്ടറിയേറ്റില്‍ കയറിയാല്‍ എല്ലാം പൊളിയും. ഇത് ഒഴുവാക്കാണ് കണ്‍സെള്‍ട്ടന്‍സി കമ്പനിയെ ഒഴിവാക്കുന്നതെന്ന് അനുമാനിക്കാം. അതുകൊണ്ടു തന്നെയാണ് സര്‍ക്കാരിന്റെ ഈ നീക്കത്തെ ഒരു മുഴം മുമ്പേ എറിയായി കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha


























