പ്രോട്ടോക്കോള്‍ ലംഘനത്തിന് പുറത്താക്കി; അപ്പോള്‍ പിന്നെ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ലംഘനങ്ങളെ ട്രോളാതിരിക്കുമോ; സര്‍ക്കാരിനെ പരിഹസിച്ചു ഡോ.ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; പാവം മനുഷ്യരുടെ മാവേലിനാട്!

സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പ്രോട്ടോക്കോള്‍ ലംഘിച്ച് പുസ്തകം രചിച്ചുവെന്നാരോപിച്ചാണ് ഡോ. ജേക്കബ് തോമസിനെ പിണറായി സര്‍ക്കാര്‍ സസ്പെന്റ് ചെയ്ത് പുറത്താക്കിയത്. പിന്നെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സര്‍വീസില്‍ തിരിച്ചെത്തി തികച്ചു അപ്രസക്തമായ പോസ്റ്റിലിരുന്നു വിരമിക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ പ്രോട്ടോക്കോള്‍ ലംഘനമെന്നങ്ങളുടെ മാമാങ്കം കണ്മുന്നില് നടക്കുമ്പോള്‍ ജേക്കബ് തോമസ് സര്‍ക്കാരിനെ ട്രോളിയില്ലെങ്കിലല്ലെ അത്ഭുതം. അദേഹത്തിന്റെ പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.ടി ജലീലിന്റെയും നടപടികളെ രൂക്ഷമായി തന്നെ പരിഹസിച്ചിരിക്കുകയാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാവപ്പെട്ടവരുടെ നാട്! എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് കിറ്റ് വാങ്ങി നല്‍കുന്നത് പ്രോട്ടോക്കോള്‍, പാവപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരി നല്‍കുന്നത് മനുഷ്യത്വം, പാവപ്പെട്ടവര്‍ക്ക് കരാര്‍ നിയമനം നല്‍കുന്നത് മാനവികത, പാവപ്പെട്ടവര്‍ക്ക് പി.എസ്.സി. റാങ്ക് കിട്ടുന്നത് സുതാര്യനിയമനം. പാവം മനുഷ്യരുടെ മാവേലിനാട്! എന്നാണ് കുറിപ്പ്.
https://www.facebook.com/Malayalivartha


























