വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് താനാണെന്ന് പ്രതികള്‍ തെറ്റിദ്ധരിക്കും;അവർ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നു; ഗണ്മാന് ജയഘോഷിന്റെ മൊഴി ഇങ്ങനെ

കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച ഗണ്മാന് ജയഘോഷ് വധഭീഷണി ഭയന്നിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘാംഗങ്ങള്‍ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് ആത്മഹത്യാശ്രമം നടത്തിയ ഗണ്മാന് ജയഘോഷിന്റെ മൊഴി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് താനാണെന്ന് പ്രതികള്‍ തെറ്റിദ്ധരിക്കും എന്ന ഭയത്താലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു . രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. കൈ മുറിച്ചത് രാവിലെ പതിനൊന്നരയോടെയാണെന്നും ജയഘോഷ് മജിസ്ട്രേറ്റിന് മൊഴി നല്കുകയുണ്ടായി .
അതേസമയം, ആത്മഹത്യാശ്രമം ആസൂത്രിതമാണെന്ന് നിഗമനത്തിലാണ് കസ്റ്റംസ് പോലീസും. കസ്റ്റംസ് അജയഘോഷില്‍ നിന്ന് മൊഴിയെടുക്കും. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ഒടുവില്‍ ജയഘോഷിനെ ഫോണില്‍ വിളിച്ച സുഹൃത്ത് നാഗരാജും സംശയ നിഴലിലാണ്തിരോധാനവും ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലും കൃത്യമായ പദ്ധതിയുടെ ഭാഗമെന്നാണ് നിഗമനം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണി വ്യാജമെന്നും പറയുന്നു. - ചൊവ്വാഴ്ച വൈകിട്ടാണ് വട്ടിയൂര്‍ക്കാവിലെ വീടിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയതായി ജയഘോഷ് ബന്ധുക്കളോട് പറഞ്ഞത് . ജയഘോഷിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിലെത്തി കസ്റ്റംസ് ജയഘോഷിന്റെ മൊഴിയെടുത്തിരുന്നു. അപായപ്പെടുത്താനും കേസില്‍ കുടുക്കാനും ചിലര്‍ ശ്രമിക്കുന്നെന്ന് മൊഴി നല്‍കിയെന്നാണ് സൂചന. ജയഘോഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























