സമരങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍; മുഖാവരണത്തിന് പിന്നില്‍ പ്രതിഷേധത്തെ ഒതുക്കാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി നേതാവ് പി.ആര് ശിവശങ്കര്‍; സര്‍ക്കാര്‍ രാജ്യത്തെ ഭീകരവാദികള്‍ക്ക് തീറെഴുതിക്കൊടുത്തവരെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്

കൈരളി ചാനലിലെ ചര്‍ച്ചയില്‍ മാസ്ക് വലിച്ചെറിഞ്ഞ് പുറത്തിരങ്ങി നടക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവാണ് പി. ആര് ശിവശങ്കര്‍. ഇദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് സൈബര്‍ സഖാക്കളുടെ ഭാഗത്തു നിന്നുമുണ്ടായത്. എന്നാല്‍ ഇപ്പോഴും മാസ്ക് വിഷയത്തില്‍ നിലപാട് മാറ്റാന്‍ പി.ആര് ശിവശങ്കര്‍ തയാറായിട്ടില്ലെന്ന്. തന്റെ നിലപാട് വ്യക്തമായി തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. സമരങ്ങള്‍ക്ക് കാരണം സര്‍ക്കാരാണെന്നും ഈ പ്രതിഷേധ സമരങ്ങളെ മുഖാവരണത്തിന് പിന്നില്‍ ഒതുക്കാന്‍ ശ്രമിക്കണ്ടെന്നും ശിവശങ്കര്‍ പറയുന്നു. സര്‍ക്കാര്‍ രാജ്യത്തെ ഭീകരവാദികള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണെന്നും ശിവശങ്കര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഒപ്പം കുഞ്ഞനന്തന്റെ മരണത്തില്‍ സഖാകള്‍ സാമൂഹിക അകലം പാലിക്കാതെ അഭിവാദ്യം അര്‍പ്പിക്കുന്ന ചിത്രങ്ങളും പങ്കു വച്ചു.
പി.ആര് ശിവശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...
അതെ ഭരണാധികാരികള്‍ നാടിനെ ഒറ്റുകൊടുക്കുമ്പോള്‍ , രാജ്യത്തെതന്നെ ഭീകരവാദികള്‍ക്ക് തീറെഴുതുമ്പോള്‍ ബഹുമാനപെട്ട ബ്രിട്ടാസ്, ലോകത്തെല്ലായിടത്തുമുള്ള ഏതു കാലഘട്ടത്തിലുമുള്ള രാജ്യസ്നേഹികളും മനുഷ്യസ്നേഹികളും സ്വന്തം ജീവിതം തെന്നെ ബലിയര്‍പ്പിച്ചിട്ടുണ്ട്. അത് യു.എസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയേഡിനെ പോലീസ് ശ്വാസം മുട്ടിച്ചു കൊന്നപ്പോള്‍ , കോവിഡ് അതിരൂക്ഷമായ തെരുവുകളില്‍ ജനം നിറഞ്ഞു കവിഞ്ഞാണ് നീങ്ങിയത്. സ്വന്തം ജീവനില്‍ ഭയമില്ലാത്ത മനുഷ്യരുടെ സഹജീവികസളോടുള്ള കരുണയുടെ സ്വരമാണ് അന്നവിടെ ഉയര്‍ന്നത്.
ഇന്ത്യയിലും മുഗളന്മാരുടെയും, ബ്രിട്ടീഷുകാരുടെയും, ഇന്ദിരാഗാന്ധിയുടെയും ഭീഷണിക്കുവഴങ്ങാതെ സ്വന്തം ജീവനും, തൊഴിലും , കുടുംബവും നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തെരുവിലിറങ്ങി സമരം ചെയ്തവര്‍ ജനിച്ച നാടാണിത്. അതുകൊണ്ടു തന്നെ കേരളത്തെ മറ്റൊരു സിറിയയോ, കാശ്മീരോ ആക്കുവാന് കൂട്ടുനില്‍ക്കുന്ന രാജ്യദ്രോഹകള്ളക്കടത്തു രാഷ്ട്രീയ ഉദ്യോഗസ്ഥ അച്ചുതണ്ടിനെതിരെ ജനരോഷം ഉണ്ടാകുകതന്നെ ചെയ്യും. ആ ജനരോഷത്തെ കോവിഡ് ഭയം പറഞ്ഞു മയക്കികിടത്തുക എന്നത് 'മാരീചനീതി'യാണ്. ജനങ്ങള്‍ക്ക് മുഖാവരണം വേണം പക്ഷെ സമരങ്ങള്‍ക്ക് മുഖാവരണവും പര്‍ദയും അണിയിച്ചു 'അന്തര്ജ്ജനമാക്കുവാനുള്ള' സിപിഎമ്മിന്റെ കോവിഡ് പ്രേമം ആര്‍ക്കാണ് മനസിലാകാത്തത് ? കുഞ്ഞനന്തന് മരിച്ചപ്പോളടക്കം ഈ കരുതല്‍ എവിടെയായിരുന്നു റഹീമേ?
പിണറായിക്കെതിരെ ജനരോഷം ഒരു സുനാമിയായി ആഞ്ഞടിക്കുമ്പോള്‍, ജനങ്ങള്‍ ഒറ്റകെട്ടായി എല്‍.ഡി.എഫ് അല്ല 'എന്‍.ഐ.എ 'വരും എല്ലാം ശരിയാകും എന്ന് മറിച്ചു പറയുമ്പോള്‍ നിങ്ങളുടെ ശബ്ദം അമേരിക്കന്‍ പ്രസിഡണ്ട് 'ട്രംപ് 'നു തുല്യമാവുന്നുണ്ട് . കേരളത്തിന്റെ ഓരോ തെരുവിലും നിങ്ങള്‍ക്ക് ആ ജനരോഷം കേള്‍ക്കാം.
ജനങ്ങള്‍ പറയുന്നത് ഭരണാധികാരി കള്ളക്കടത്തുകാരുടെ രാജ്യദ്രോഹികളുടെ അടിമയായി എന്നാണ്. അതിന്റെ ഭീതിയാണ് നിങ്ങള്‍ക്ക്. നിങ്ങള്‍ സമരങ്ങള്‍ക്ക് കപട മനുഷ്യസ്നേഹത്തോടെ അണിയിയിച്ച മുഖാവരണവും പര്‍ദയും വലിച്ചെറിഞ്ഞുകൊണ്ട് ജനങ്ങള്‍ നിങ്ങളെ നേരിടുകതന്നെ ചെയ്യും. ഉറപ്പ്
https://www.facebook.com/Malayalivartha


























