സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം സിനിമ മേഖലയിലേക്കും നീളുന്നു; സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകൾ

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം സിനിമ മേഖലയിലേക്കും നീളുകയാണ് . സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് . മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും സൂചനകൾ . സിനിമതാരം ധര്മ്മജന് ബോള്‍ഗാട്ടി, നടി ഷംന കാസിം ഉള്‍പ്പെടെയുള്ളവരെ ഇതിനായി നേരിട്ടുവിളിച്ചതായും ഹംജത് മൊഴി നല്‍കിയിരുന്നു .
ഷംന കാസിമില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ച കേസിലും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ . ഇതിന് പുറമെ വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണ്ണം സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാന്‍ സിനിമാതാരങ്ങളുടെ വാഹനം ഉപയോഗപ്പെടുത്താന്‍ ശ്രമം നടന്നതായും കസ്റ്റംസ് കണ്ടെത്തിത്തുകയും ചെയ്തു . വന്‍ പ്രതിഫലമാണ് ഇതിനായി ഹംജത് അടങ്ങുന്ന സംഘം താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തെക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നുവാനാണ് ശ്രമം. പ്രതികള്‍ക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി ബന്ധം അന്‍വര്‍ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചത് എന്നും വിവരങ്ങൾ പുറത്ത്. . സിനിമ രംഗത്തുള്ളവരെ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി ഹംജത് വെളിപ്പെടുത്തുകയും ചെയ്തു .
https://www.facebook.com/Malayalivartha


























