എം. ശിവശങ്കര്‍ ചതിച്ചാല്‍ മുഖ്യമന്ത്രിയുടെ മകളും പെടും? എം. ശിവശങ്കറിന്റെ ഇടപാടുകള്‍ പലതും വീണക്ക് വേണ്ടി; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയെങ്കില്‍ മുഖ്യമന്ത്രി ഇനി മകളെ തള്ളിപറയേണ്ടി വരും

എം.ശിവശങ്കറിന്റെ ഐ.ടി വകുപ്പിലെ പല ഉത്തരവുകളും മുഖ്യമന്ത്രിയുടെ മകള്‍ വീണയെ സഹായിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇതില്‍ വസ്തുയുണ്ടെങ്കില്‍ എം. ശിവശങ്കര്‍ എന്ന മുന്‍ പ്രൈവറ്റ് സെക്രട്ടറി ചതിച്ചാല്‍ മുഖ്യമന്ത്രിയുടെ മകളും പെടുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ സ്വര്‍ണക്കടത്ത് കേസിലാണ് എം. ശിവശങ്കര്‍ പ്രതി സ്ഥാനത്തേക്ക് വളരെ വേഗം മുന്നേറുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നി പദവികള്‍ ദുരുപയോഗിച്ച് ഇയാള്‍ നടത്തിയ അഴിമതികള്‍കൂടി എന്‍.ഐ.എയുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുകയാണെങ്കില്‍ അത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ എങ്കില്‍ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ഐ.ടി വകുപ്പില്‍ നിന്നും വീണക്ക് സഹായം ലഭിച്ചുവെന്ന് തെളിഞ്ഞാന്‍ അവര്‍ പ്രതി ചേര്‍ക്കപ്പെടും. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അത് എം. ശിവശങ്കറിനെ തള്ളി പറഞ്ഞു മാറി നില്‍ക്കുന്നതുപോലെ മകളെ തള്ളി പറഞ്ഞ് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ല. അത് മകളോടുള്ള സ്‌നേഹകൊണ്ടുന്നുമല്ല. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. രാജി വയ്ക്കുക അല്ലാതെ അതില്‍ മറ്റൊരു മാര്‍ഗവുമുണ്ടാകില്ല.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്നു തെളിയുന്ന കാലമാണിത്. സ്പികഌ കേസിലും ഇപ്പോള്‍ ഇ-മൊബിലിറ്റിയിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ഈ കരാറുകളില്‍ നിന്നും പിന്‍മാറിയത്. അങ്ങനെയെങ്കില്‍ പ്രതിപക്ഷം ഇതിനൊപ്പം ഉന്നയിച്ച ആരോപണമാണ് ഐ.ടി വകുപ്പില്‍ നിന്നും വീണയുടെ കമ്പനിക്കും അവരുടെ താല്‍പര്യക്കാര്‍ക്കും ലഭിച്ച അനുകൂല്യങ്ങള്‍. സ്പിംക്ലര്‍ അഴിമതിയില്‍ പോലും വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ സാനിധ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബെവ് ക്യൂ ആപ്പ് പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിക്ക് ലഭിച്ചതില്‍ എം. ശിവശങ്കറിന്റെയും വീണയുടെയും സ്വാധീനമുണ്ടായിരുന്നു. ഇതിനുപുറമേ വീണയുടെ കമ്പനി പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു. ഇതിന് പിന്നിലെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. 2015 യില്‍ പ്രവര്‍ത്തനം തുടങ്ങിയ എക്‌സാലോജിക് സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വരുമാനം നാലു വര്‍ഷം കൊണ്ട് മൂന്നരിട്ടിയിലധകമായി. 2016 മുതല്‍ നാലു വര്‍ഷം കൊണ്ട് 25.70 ലക്ഷത്തില്‍ നിന്നും 1.11 കോടി രൂപയായി കുത്തനെ ഉയര്‍ന്നു. ഇതില്‍ പോലും ഇന്‍കംടാക്‌സ് ഉള്‍പ്പെടെയുള്ള നൂലമാലകള്‍ വേറെയുണ്ടെന്നും ആരോപണമുണ്ട്. ഇതില്‍ ഐ.ടി വകുപ്പിന്റെ അകമഴിഞ്ഞ സഹായമുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല.
എം. ശിവശങ്കറിനെ മാറ്റി നില്‍ത്തി പാര്‍ട്ടിയുടെ വിമര്‍ശനത്തില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും വീണയുടെ പങ്ക് തെളിഞ്ഞാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായിയുള്ള ആവശ്യം ഉയരാനാണ് സാധ്യത. എം. ശിവശങ്കറിനെയും എന്തിന് സ്വപ്നയെ വരെ ന്യായികരിക്കേണ്ടി വന്ന സി.പി.എം നേതാക്കള്‍ വീണയെയും ന്യായികരിക്കാന്‍ തയ്യാറാകുമെങ്കിലും അത് പാര്‍ട്ടിയുടെ പ്രതിച്ഛായ ജനങ്ങള്‍ക്ക് മുന്നില്‍ ഇല്ലാതാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha


























