വീടുകള്‍ കയറി കത്തിടപാടുകള്‍ നടത്തുന്ന പോസ്റ്റുമാന് കൊവിഡ്; രോഗിയുമായി ജൂണ്‍ 15 മുതല്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതർ

കൊല്ലം ജില്ലയിൽ ആശങ്ക വിതച്ച് കോവിഡ്. വീടുകള്‍ കയറി കത്തിടപാടുകള്‍ നടത്തുന്ന പോസ്റ്റുമാന് കൊവിഡ്, സ്ഥിതീകരിച്ചു. കുലശേഖരപുരത്ത് ആശങ്ക. കുലശേഖരപുരം പഞ്ചായത്തിലെ കെ.എസ് പുരം പോസ്റ്റ് ഓഫീസിലെ തപാല്‍ വിതരണക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 11, 13, 14 വാര്‍ഡുകളില്‍ തപാല്‍ വിതരണം ചെയ്യുന്ന ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. 11, 14 വാര്‍ഡുകളെ നേരത്തേതന്നെ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു . രോഗിയുമായി ജൂണ്‍ 15 മുതല്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും കുലശേേഖരപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിക്കുകയുണ്ടായി.
ഇന്നായിരുന്നു കൊല്ലത്ത് ക്വാറന്റിയിനിൽ ഉണ്ടായിരുന്ന ഒരു യുവാവ് ആത്മഹത്യ ചെയ്തത്. കൊല്ലത്ത് സ്ഥിതി ഗതികള്‍ കൂടുതല്‍ ഗുരുതരമാകുന്ന സാഹചര്യമാണ് . 30 ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും കൊല്ലം കോര്‍പ്പറേഷനും പരവൂര്‍ നഗരസഭയും ഭാഗികമായും അടക്കുകയുണ്ടായി. ഇന്ന് രോഗികളുടെ എണ്ണം കൂടാന്‍ സാദ്ധ്യതയെന്ന് ആദ്യ പരിശോധനാഫലങ്ങള്‍ പുറത്ത് വന്നു . ഔദ്യോഗിക സ്ഥിരീകരണം ഇന്ന് വൈകിട്ടോടെ മാത്രമേ എത്തുകയുള്ളൂ. രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളെല്ലാം കണ്ടെയ്ന്മെന്റ് സോണുകളാക്കിയിട്ടും ജില്ലയില്‍ കൊവിഡ് നിയന്ത്രണ വിധേയമാകുന്നില്ല എന്ന കാര്യവും ശ്രദ്ധേയം . . ഇന്നലെ 47 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസവും സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്ഥിതി കൈവിട്ട് പോകുമെന്ന ആശങ്ക കൂടുതല്‍ ശക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha


























