തലസ്ഥാനത്തെ തീരദേശം അടച്ചിടുന്നു; 10 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍; ലോക്ക് ഡൗണ്‍ ഇന്നു രാത്രി മുതല്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

കൊവിഡ് വൈറസ് വ്യാപനം സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നതോടെ തലസ്ഥാനത്തെ തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൊണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും. തീരപ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ല. ഇടവപെരുമാതുറ, പെരുമാതുറ വിഴിഞ്ഞം,വിഴിഞ്ഞംപൊഴിയൂര് എന്നീ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടലിന്റെ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങള്‍ പ്രദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
സമൂഹവ്യാപനമുണ്ടായ സ്ഥലത്ത് പരിശോധനയുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തിരദേശത്തെ ജനങ്ങള്‍ക്ക് അവിടെ തന്നെ ചികിത്സ ഒരുക്കുന്നതിനാണ് ശ്രമം. തലസ്ഥാനത്ത് തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് 16 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി കെ കെ ശൈലജ കൂടുതല്‍ സെന്ററുകള്‍ ഒരുക്കുമെന്നും വ്യക്തമാക്കി. രോഗികള്‍ കുടുതലുള്ള പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിക്കും. തമിഴ്നാട് അതിര്‍ത്തിയുള്ള പ്രദേശത്തും കര്‍ശനനിയന്ത്രണം പ്രഖ്യാപിച്ചു.
തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. തീരപ്രദേശത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പക്ഷേ കൊവിഡ് വൈറസ് പടരുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളടക്കമുള്ളഅവശ്യസാധനങ്ങള് പ്രദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തെ തീര മേഖലയില്‍ കൊവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിലും പൂന്തുറയിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആളുകളില്‍ പരിശോധന നടത്തുകയാണ്. രോഗത്തിന്റെ ആദ്യ ദിവസങ്ങളില്‍ പ്രദേശത്ത് തന്നെ ചികിത്സയൊരുക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 246ല്‍ 237ഉം സമ്പര്‍ക്ക രോഗികളാണ്. പുല്ലുവിളയില്‍ 97 പേരെ പരിശോധിച്ചപ്പോള്‍ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയില്‍ 50 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി. പുതുക്കുറിച്ചിയില്‍ 75 സാമ്പിളില്‍ 20 ഉം അഞ്ചുതെങ്ങില്‍ 83 പേരില്‍ 15 പേര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























