ഇവരെ കണ്ട് പഠിക്കണം... കോവിഡിനെ തുരത്താന്‍ ഇവര്‍ ചെയ്യുന്നത് കണ്ടോ? സംസംഥാനത്തിന് തന്നെ അഭിമാനകരമായ രീതിയില്‍ മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള

കോവിഡിനെ തുരത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പല നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാല്‍ പല സ്ഥലങ്ങളിലും ഇത് കാറ്റില്‍ പറത്തി തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാ എന്ന തരത്തിലാണ് ആളുകളുടെ പെരുമാറ്റം. അതുകൊണ്ട് കൂടി തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നതും. എന്നാല്‍ ആയിരത്തോളം പേര് താമസിക്കുന്ന തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള മികച്ച കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍ പോലും മാസ്കുകള്‍ ധരിക്കുക, പുറത്തുനിന്നും വരുന്നവരെ കൈകള്‍ ശുചിയാക്കിയ ശേഷം മാത്രം പ്രവേശിക്കാന്‍ അനുവദിക്കുക. ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനായി പ്രത്യേക സംഘം രൂപീകരിക്കുക, എന്നീ മാര്‍ഗങ്ങളിലൂടെയാണ് ചെങ്കല്‍ച്ചൂള നിവാസികള്‍ കൊവിഡ് രോഗത്തെ തുരത്തുന്നത്.
ജനസാന്ദ്രത വളരെ കൂടുതലുള്ള ഇവിടെ കുട്ടികള്‍ പോലും ഫേസ് മാസ്കുകള്‍ ധരിക്കാതെ വീടിനു പുറത്തിറങ്ങാറില്ല. പോരാഞ്ഞ്, പുറത്തുനിന്നും വരുന്നവര്‍ക്ക് അകത്തേക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അകത്തേക്ക് കയറണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കിയേ മതിയാകൂ.
അതിനുള്ള സൗകര്യവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശമടങ്ങുന്ന ബോര്‍ഡുകളും എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ചെങ്കല്ച്ചൂളക്കാരുടെ നിരീക്ഷണത്തിനും പ്രത്യേക സംവിധാനങ്ങള്‍ റെഡിയാണ്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് രോഗം പടര്ന്നുപിടിച്ചാലുള്ള ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് രോഗപ്രതിരോധ സംവിധാനങ്ങളുമായി മുന്നിട്ടിറങ്ങിയത് ചെങ്കല്‍ച്ചൂളയിലെ തന്നെയുള്ള കുറച്ച് ചെറുപ്പക്കാരാണ്. അതുകൊണ്ടുതന്നെ, ഈ മഹാമാരിയെ തുരത്തണമെന്നുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഈ യുവാക്കള്‍.
https://www.facebook.com/Malayalivartha


























