Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

എല്ലാ വിഷയത്തിലും തോറ്റവര്‍ക്ക് ഫുള്‍ അല്‍ഫാം ഫ്രീ; സോഷ്യൽ മീഡിയയിൽ കയ്യടിനേടി കിടിലൻ ഓഫർ

18 JULY 2020 08:01 PM IST
മലയാളി വാര്‍ത്ത

പരീക്ഷയിലെ തോൽവിയും വിജയവും ഒരിക്കലും നമ്മുടെ ജീവിതത്തിന്റെ ഗതി നിര്ണയിക്കുന്നില്ല. എന്നാൽ പലപ്പോഴും പരീക്ഷാഫലം പുറത്തുവരുമ്പോൾ ജയിച്ചവർ ശ്രദ്ധിക്കപ്പെടുകയും തോറ്റവർ എല്ലാ വേദികളിൽനിന്നും മാറ്റിനിർത്തപ്പെടുകയും ചെയ്യും. എന്നാൽ തോറ്റവർ ഒരിക്കലും അങ്ങനെ മാറ്റിനിർത്തപ്പെടേണ്ടവരല്ലെന്ന് വ്യത്യസ്തമായ രീതിയിൽ തെളിയിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് കാവനൂരിലെ ഒരു കാറ്ററിങ് സ്ഥാപനം.

മരുപ്പച്ച എന്നാണ് ഈ കാറ്ററിങ് സ്ഥാപനത്തിന്റെ പേര്. ഉടമ സക്കീർ ഹുസൈൻ. ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധികൾ മറികടക്കാനായാണ് കാറ്ററിങ് സ്ഥാപനമായ മരുപ്പച്ച ദിവസേനയുള്ള ഭക്ഷണവിൽപ്പന തുടങ്ങിയത്. അറേബ്യൻ വിഭവങ്ങളായ അൽഫാമും മന്തിയുമെല്ലാമാണ് പ്രധാന വിഭവങ്ങൾ. ദിവസവും വ്യത്യസ്തമായ ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന മരുപ്പച്ച പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നതിന്റെ അടുത്ത ദിവസം (ജൂലായ് 16 വ്യാഴാഴ്ച) ഏറെ വ്യത്യസ്തമായ ഒരു ഓഫറുമായാണ് മുന്നോട്ട് വന്നത്. സാമൂഹികമാധ്യമങ്ങളിലടക്കം ഈ ഓഫറിന് കൈയടിയും കിട്ടി. ആ ഓഫർ ഇങ്ങനെ:-

'പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് 80 രൂപയ്ക്ക് മന്തി റൈസും അൽഫാമും, പ്ലസ്ടു പരീക്ഷ വിജയിച്ച എല്ലാവർക്കും 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി, പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും തോറ്റവർക്ക് ഫുൾ അൽഫാം സൗജന്യം'ഇതിൽ അവസാനത്തെ ആ ഓഫർ തന്നെയാണ് ഏവരെയും ആകർഷിച്ചത്.

'ലോക്ക്ഡൗണിന് ശേഷം തുറന്നതോടെ എല്ലാ ദിവസവും ഓരോ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്ന ദിവസവും കടയുടമ സക്കീർ ഹുസൈന്റെ പത്താം ക്ലാസുകാരനായ മകൻ മുഹമ്മദ് അസ്മിലാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്. അങ്ങനെ പ്ലസ്ടു പരീക്ഷ പാസായവർക്കും എ പ്ലസ് നേടിയവർക്കും ഡിസ്കൗണ്ടിൽ മന്തിയും ചിക്കൻ ബിരിയാണിയും നൽകാൻ തീരുമാനിച്ചു. പക്ഷേ, തോറ്റ കുട്ടികളെ ഒഴിവാക്കരുതെന്ന് തീരുമാനിച്ചിരുന്നു. അവർക്ക് പ്രത്യേക പരിഗണന നൽകണമെന്നതിനാലാണ് അൽഫാം സൗജന്യമായി പ്രഖ്യാപിച്ചത്. വിദ്യാർഥികൾ പരീക്ഷാഫലത്തിന്റെ പ്രിന്റ്ഔട്ടും തെളിവായി മറ്റ് രേഖകളും കാണിക്കണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു'

പ്ലസ്ടു പരീക്ഷയിൽ തോറ്റ 25 കുട്ടികൾക്ക് അന്നേ ദിവസം ഫുൾ അൽഫാം സൗജന്യമായി നൽകിയെന്നും സക്കീർ ഹുസൈൻ പറഞ്ഞു. 'കുട്ടികൾ ഫോട്ടോ എടുക്കാനെല്ലാം സമ്മതിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്ന് വെക്കുകയായിരുന്നു സക്കീർ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ നൂറിലേറെ കുട്ടികളും വന്നു. പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള 49 രൂപയുടെ ചിക്കൻ ബിരിയാണി 250-ലേറെ കുട്ടികൾ വാങ്ങനെത്തി. ആകെ ഒരു അഞ്ഞൂറ് പേരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഓഫറിന്റെ പോസ്റ്റർ പ്രചരിച്ചു. അതുകൊണ്ട് കൂടുതൽ പേർ ഇക്കാര്യമറിഞ്ഞു'- അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യത്യസ്തമായ ഓഫർ നൽകിയതിന് പിന്നാലെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേരാണ് അദ്ദേഹത്തെ വിളിച്ചത്.

കഴിഞ്ഞ 15 വർഷമായി കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മരുപ്പച്ച. എന്നാൽ കോവിഡും ലോക്ക്ഡൗണും പ്രതിസന്ധിയിലാക്കി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെസ്റ്റോറന്റ് മാതൃകയിൽ വിൽപ്പനയിലേക്ക് തിരിഞ്ഞത്. പാചകക്കാർക്കും ജോലിക്കാർക്കും ശമ്പളം കൊടുക്കേണ്ടതിനാലും മുന്നോട്ടുപോകേണ്ടതിനാലുമാണ് വ്യത്യസ്തമായ ഓഫറുകൾ നൽകി പിടിച്ചുനിൽക്കുന്നതെന്നും ഇപ്പോൾ മോശമല്ലാത്ത രീതിയിൽ കച്ചവടം നടക്കുന്നുണ്ടെന്നും സക്കീർഹുസൈൻ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (5 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (5 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (5 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (5 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (5 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (6 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (6 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (6 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (7 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (13 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (13 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (13 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (13 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (19 hours ago)

Malayali Vartha Recommends