തയ്യല്ക്കാരന് ചതിച്ചു, അടിവസ്ത്രത്തിന് നീളമില്ല; പരാതിയുമായി 40കാരന് പോലീസ് സ്റ്റേഷനില്‍

അടിവസ്ത്രത്തിനു നീളം കുറഞ്ഞെന്ന് ആരോപിച്ച് തയ്യല്‍ക്കാരനെതിരെ പരാതിയുമായി നാല്പ്പത്തിയാറുകാരന് പോലീസ് സ്റ്റേഷനില്‍. ഭോപാല്‍ സ്വദേശി കൃഷ്ണകുമാര്‍ ദുബെയാണ് തനിക്ക് തയ്ച്ചുകിട്ടിയ അടിവസ്ത്രത്തിന് നീളം കുറഞ്ഞ കാരണത്താൽ പൊലീസില്‍ പരാതി നല്‍കിയത്.
അടിവസ്ത്രം തയ്ക്കാനായി രണ്ട് മീറ്റര്‍ തുണിയാണ് ദുബെ വാങ്ങി നല്‍കിയത്. എന്നാല്‍ തയ്ച്ചു കിട്ടിയപ്പോള്‍ ആവശ്യത്തിന് നീളം ഇല്ല. നീളം കൂട്ടിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യല്ക്കാരന് അതിന് തയാറായില്ല. മാത്രമല്ല 70 രൂപ കൂലിയായി വാങ്ങുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇലാസ്റ്റിക് ഇല്ലാതെയാണ് വസ്ത്രം തയ്ച്ചു നല്‍കിയതെന്നും ദുബെ പരാതിയില്‍ പറയുന്നു.
സുരക്ഷാ ജീവനക്കാരനായിരുന്ന ദുബെയ്ക്ക് ലോക്ഡൗണ്‍ കാരണം ജോലി നഷ്ടമായി. തുടര്‍ന്ന് കടം വാങ്ങിയാണ് അവശ്യസാധനങ്ങളടക്കം വാങ്ങിയിരുന്നത്. ഇതിനിടെയാണ് തയ്യല്‍ക്കാരനും തന്നെ വഞ്ചിച്ചതെന്ന് ദുബെ പറയുന്നു. പരാതി സ്വീകരിച്ച പൊലീസ് കോടതിയെ സമീപിക്കാനും നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha


























