മാളത്തില്‍ നിന്ന് പുറത്ത് ചാടിക്കാന്‍....സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നിട്ട് രണ്ടാഴ്ചയാകുമ്പോള്‍ കേസില്‍ ഇതുവരെ അറസ്റ്റിലായത് 15 പേര്.... എല്ലാം അതീവ രഹസ്യം..എന്‍ ഐ എയുടെ നീക്കം കലക്കി ...ഫൈസല്‍ ഫരീദിനെ പൂട്ടുന്നത് കത്രിക പൂട്ടിട്ട് ..

സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നിട്ട് രണ്ടാഴ്ചയാകുമ്പോള്‍ കേസില്‍ ഇതുവരെ അറസ്റ്റിലായത് 15 പേര്. കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫാരിദിനെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയതു സര്‍വ സന്നാഹങ്ങളോടെ. വീടിന്റെ മുന്‍വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിക്കാന്‍ ആശാരിയെ എത്തിച്ചിരുന്നു. തിരച്ചിലിനു സാക്ഷിയാകാന്‍ വില്ലേജ് ഓഫിസറെയും വിളിച്ചുവരുത്തി. വിശദ പരിശോധന നടത്തേണ്ടതിനാല്‍ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്കും അനുബന്ധ രേഖകളുമായി മാധ്യമപ്രവര്‍ത്തകര്‍ക്കു പിടികൊടുക്കാതെ അതിവേഗം മടങ്ങി.
ലോക്കല്‍ പൊലീസിനെ വിവരമറിയിക്കാതിരുന്ന കസ്റ്റംസ് സംഘം വില്ലേജ് ഓഫിസര്‍ മരിയ ഗൊരേത്തി, അസിസ്റ്റന്റ് ഓഫിസര്‍ വി.എ.മുരുകന് എന്നിവരോടു സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന വീടിന്റെ മുന്‍വാതില്‍ ബന്ധുവിനെ വിളിച്ചു വരുത്തി താക്കോലുപയോഗിച്ചാണു തുറന്നത്. ഉള്ളിലെ മുറികളും അലമാരകളും തുറക്കാന്‍ ആശാരിയുടെ സഹായം തേടി.
ആശാരിയെ കണ്ടെത്തിയതു പോലും അതീവരഹസ്യമായാണ്. താക്കോല്‍ ലഭിച്ചില്ലെങ്കില്‍ വീടിന്റെ മുന്‍വാതിലും പൊളിക്കാന്‍ തയ്യാറായിരുന്നു. നാലുമണിക്കൂറിനു ശേഷം അഞ്ചരയോടെയാണു പരിശോധന പൂര്‍ത്തിയാക്കി സംഘം പുറത്തിറങ്ങിയത്. കംപ്യൂട്ടറിനും ഫയലുകള്‍ക്കുമൊപ്പം കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ചില വസ്തുക്കളും സംഘം കൊണ്ടുപോയി. 20 വര്‍ഷത്തോളമായി ദുബായിലുള്ള ഫൈസല്‍ ഫരീദ് ഒന്നരവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നത്. പിന്നീട് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
അതിനിടെ വിമാനത്താവളത്തില്‍ പിടിച്ചുവെച്ച നയതന്ത്ര ബാഗ് തിരിച്ചയക്കാന്‍ സ്വപ്ന സുരേഷ് നടത്തിയ കത്തിടപാടിന്റെ രേഖയും പുറത്തുവന്നു. എയര്‍കാര്‍ഗോ അസി. കമ്മീഷണര്‍ക്കുള്ള കത്ത് യു എ ഇ അറ്റാഷെ റാഷിദ് ഖമീസ് അലിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുറത്തുവന്നതെന്നാണ് സൂചന. കത്ത് തയ്യാറാക്കിയതിന് ശേഷം ആദ്യം അദ്ദേഹത്തിന്റെ മെയിലിലേക്ക് അയക്കുകയും പിന്നീട് അത് എയര്‍ കാര്‍ഗോ അസി. കമ്മീഷണര്‍ക്ക് അയക്കുകയുനമായിരുന്നു എന്നാണ് കണ്ടെത്തിയിത്. ജൂലൈ മൂന്നാം തീയതിയാണ് കത്ത് അയച്ചത്. ഇതോടെ സ്വര്‍ണക്കടത്തിലെ അറ്റാഷെയുടെ പങ്കാണ് കൂടുതല്‍ കൂടുതല്‍ വെളിച്ചത്ത് വരുന്നത്. നയതന്ത്ര പാര്‍സല്‍ ദുബായ് വിമാനത്താവളത്തിലെത്തിക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തി റാഷിദ് ഖമീസ് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല
https://www.facebook.com/Malayalivartha


























