Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വപ്‌നേ വേണ്ടിയിരുന്നോ... സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറില്‍ കൂടുതല്‍ സംശയം തോന്നിപ്പിച്ചത് തിരുവനന്തപുരത്തെ ഫ്‌ളാറ്റിലെ മൊഴിയെടുപ്പിനിടയില്‍; എന്തിന് ശിവശങ്കരന്‍ റൂമെടുത്ത് തന്നൂ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാകാതെ സ്വപ്ന; ശിവശങ്കറിനും പങ്കെന്ന് സ്വപ്നയും സരിത്തും സാക്ഷ്യപ്പെടുത്തുമ്പോള്‍...

19 JULY 2020 08:56 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ സ്വപ്നയുടേയും സന്ദീപ് നായരുടേയും മൊഴിയെടുപ്പിലാണ് സ്വര്‍ണക്കടത്തിലെ കാണാച്ചരടുകള്‍ കൂടുതല്‍ വ്യക്തമായത്. അമ്പലംമുക്കിലെ സ്വന്തം ഫ്‌ളാറ്റിലേയും സെക്രട്ടറിയേറ്റിന് സമീപത്ത് ശിവശങ്കര്‍ എടുത്ത് നല്‍കിയ ഫ്‌ളാറ്റിലേയും മൊഴിയെടുപ്പിലാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. അമ്പലംമുക്കിലെ തന്റെ ഫ്‌ളാറ്റില്‍ വച്ച് മൊഴിയെടുക്കുമ്പോള്‍ എന്‍ഐഎയുടെ ചോദ്യം കേട്ട് സ്വപ്നയുടെ കണ്ണ് നിറയുകയായിരുന്നു. ഒരിക്കല്‍ പോലും ഇങ്ങനെയൊരു ദുര്‍വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്തിന് ശിവശങ്കര്‍ ഫ്‌ളാറ്റെടുത്ത് തന്നെന്ന എന്‍ഐയുടെ ചോദ്യത്തിന് മുമ്പില്‍ സ്വപ്ന പതറി. ആ പതറല്‍ ശിവശങ്കറില്‍ കുരുക്ക് മുറുകുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനും പങ്കെന്ന് നേരത്തെ തന്നെ സരിത്ത് മൊഴി നല്‍കിയിരുന്നു.

സ്വപ്നയെയും സന്ദീപിനെയും എന്‍.ഐ.എ ഇന്നലെ തിരുവനന്തപുരത്തെത്തിച്ച് ശിവശങ്കര്‍ ഏര്‍പ്പാടാക്കിയ സ്റ്റാച്യുവിലെ ഫ്‌ളാറ്റിലടക്കം എട്ടിടത്ത് തെളിവെടുത്തു. സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന ഈ ഫ്‌ളാ റ്റ് കേന്ദ്രീകരിച്ചായിരുന്നു. സ്വര്‍ണം ഒളിപ്പിച്ചതും ഇവിടെയാണെന്നാണ് പ്രതികളുടെ മൊഴി.തെളിവെടുപ്പിനു ശേഷം ചോദ്യം ചെയ്തപ്പോഴാണ് ശിവശങ്കറിന്റെ കുരുക്ക് മുറുക്കുന്ന മൊഴികള്‍ സ്വപ്ന നല്‍കിയത്. ഔദ്യോഗിക സംവിധാനങ്ങള്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും സ്വപ്ന വെളിപ്പെടുത്തിയതോടെ ശിവശങ്കറിനെ ഉടന്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമായി. ഇനി കടുത്ത നടപടികളിലേക്ക് എന്‍.ഐ.എയ്ക്കും കസ്റ്റംസിനും കടക്കാം. ഒമ്പതര മണിക്കൂര്‍ നീണ്ട കസ്റ്റംസിന്റെ ആദ്യ ചോദ്യം ചെയ്യല്‍ സൗഹാര്‍ദ പരമായിരുന്നു. ശാസ്ത്രീയവും മനശാസ്ത്രപരവുമായ രീതികളൊക്കെ ഉള്‍പ്പെടുത്തിയുള്ളതാവും എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍. ഇത് ദിവസങ്ങള്‍ നീളാം.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നെന്ന് കേസിലെ സരിത്തും സ്വപ്നയും എന്‍.ഐ.എയോട് സമ്മതിച്ചതോടെ ശിവശങ്കറിനെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നറിയുന്നു. ഐ. എ. എസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്താല്‍ അതിന് ശേഷം കേന്ദത്തിലും ചീഫ്‌സെക്രട്ടറിയെയും അറിയിക്കണമെന്നേയുള്ളൂ. വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസും വ്യക്തമാക്കിയതോടെ ഏത് ഏജന്‍സിയാണ് ആദ്യം ഇടപെടുകയെന്ന ആകാംക്ഷയാണ് ഇനിയുള്ളത്. കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ കൊണ്ടുപോയി പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സാദ്ധ്യത.

സ്വപ്നയുടെ ഒരു ഫോണിലെ വിളികള്‍ മാത്രമാണ് പുറത്തു വന്നത്. നാല് സിംകാര്‍ഡുകള്‍ കൂടി ഉപയോഗിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. ഉന്നതരുമായുള്ള വിളികളാണ് ഈ നമ്പരുകളിലുള്ളത്. ഫോണിലെ കാള്‍ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യംചെയ്യലിലാണ് സ്വപ്നയും സരിത്തും ശിവശങ്കറിനെതിരെയടക്കമുള്ള വിവരങ്ങള്‍ കസ്റ്റംസിന് നല്‍കിയത്. സന്ദീപിന്റെ വീട്ടില്‍ ഒളിച്ചുവച്ചിരുന്ന രണ്ട് ഫോണുകള്‍ എന്‍.ഐ.എ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നറിയുന്നു. കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോണിലെ മായ്ച്ചു കളഞ്ഞ ഡാറ്റ വീണ്ടെടുക്കാന്‍ സിഡാക്കിന്റെ സഹായം തേടിയിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയും കസ്റ്റംസും ഇതുവരെ അറസ്റ്റു ചെയ്തത് 15 പേരെയാണ്. സ്വര്‍ണം വാങ്ങുകയും സ്വര്‍ണക്കടത്തിന് പണം നിക്ഷേപിക്കുകയും ചെയ്ത മലപ്പുറം കോട്ടയ്ക്കല്‍ വലക്കുളം പട്ടത്തോടില്‍ പി.ടി. അബ്ദു, കോഴിക്കോട് അരക്കിണര്‍ ഹെസ ജുവലറി പാര്‍ട്ണര്‍മാരായ കൊടുവള്ളി മാനിപുരം കൈവേലിക്കല്‍ കെ.വി. മുഹമ്മദ് അബ്ദു ഷമീം, വട്ടക്കിണര്‍ കൊങ്കിണിപ്പറമ്പ് ജാസ്മഹലില്‍ സി.വി. ജിഫ്‌സല്‍, എന്നിവരെ കസ്റ്റംസ് ഇന്നലെ അറസ്റ്റു ചെയ്തു. ജുവലറിയില്‍ നിന്ന് 3.72 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (5 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (6 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (6 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (6 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (6 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (6 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (6 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (7 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (8 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (13 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (14 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (14 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (14 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (20 hours ago)

Malayali Vartha Recommends