സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ഓക്സിജന്‍ സിലിണ്ടര്‍ വീതം വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം... അത്യാവശ്യ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു ഓക്സിജന്‍ സിലിണ്ടര്‍ വീതം വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്യാവശ്യ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതുപയോഗിക്കാന്‍ കഴിയും. മാസ്ക് ഉപയോഗിക്കാത്ത 5386 സംഭവങ്ങളും ക്വാറന്റീന് ലംഘിച്ച 14 സംഭവങ്ങളും ഇന്നുണ്ടായി. തന്റെ പതിവു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച സര്‍ക്കാരിന്റെയും പോലീസിന്റെയും നിയമപരമായ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അവഗണിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം നിരുത്തരവാദിത്തപരമായ നടപടികള്‍ മൂലം കോവിഡ് കേസുകളില്‍ വര്‍ധന വരികയാണ്.
ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിക്കാന്‍ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് ഉത്തരവാദിത്വമുണ്ട്'. വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha


























