നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ശിവശങ്കറിനറിയാമെന്ന് മൊഴി... മുഖ്യപ്രതികളായ സരിതും സ്വപ്നയും നല്കിയ മൊഴികളിലാണ് ശിവശങ്കറിന്റെ കൂടുതല്‍ പങ്ക് വെളിപ്പെടുത്തിയത്, കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറിനറിയാമെന്ന് മൊഴി. മുഖ്യപ്രതികളായ സരിതും സ്വപ്നയും നല്കിയ മൊഴികളിലാണ് ശിവശങ്കറിന്റെ കൂടുതല്‍ പങ്ക് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്കകം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുമെന്നറിയുന്നു. പ്രതികളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണായക മൊഴികളാണ്. കൂടുതല്‍ ഉന്നത ബന്ധം സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ചില ഉന്നതരുടെ പട്ടിക എന്‍.ഐ.എ തയാറാക്കിയിരുന്നു.എന്നാല്‍, അന്വേഷണസംഘം പ്രതീക്ഷിച്ചതിലും കൂടുതല്‍ പേരുകള്‍ സ്വപ്നയില്‍നിന്ന് ലഭിച്ചെന്നാണ് വിവരം.ഇവരുടെ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടല്ല. സ്വപ്ന, സന്ദീപ് നായര്‍, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയും.
സ്വപ്ന വഴി കോണ്‍സുലേറ്റിന്റെയും ശിവശങ്കറിന്റെയും ഔദ്യോഗിക വാഹനങ്ങള്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായി സരിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അന്വേഷണം വഴിമാറ്റാനാണോ മൊഴികളെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന്റെ മൊഴിയും രേഖപ്പെടുത്തും. ശനിയാഴ്ച സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പില്‍ കേസില്‍ വ്യക്തത വരുത്തുന്ന വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഫൈസല്‍ ഫരീദിനെ കൂടി കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റു കാര്യങ്ങളും വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ രണ്ടുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. കസ്റ്റംസ് അന്വേഷണം അവസാനഘട്ടത്തിലാണ്. ഇതിനോടകം 12 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha


























