Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കണ്ഠമിടറി ഭക്തര്‍... വിശ്വാസികളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമാക്കാനൊരുങ്ങി നരേന്ദ്രമോദി; രാമക്ഷേത്ര നിര്‍മാണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് സൂചന; ശിലാസ്ഥാപനം നടത്താനെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാകുമെന്ന് വിശ്വാസികള്‍

19 JULY 2020 10:34 AM IST
മലയാളി വാര്‍ത്ത

ഏറെ നീണ്ട രാഷ്ട്രീയവും മതപരവും നിയമപരവുമായ തര്‍ക്കത്തിനൊടുവില്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയാണ്. രാമക്ഷേത്ര നിര്‍മാണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റാം മന്ദിര്‍ ട്രസ്റ്റ് അറിയിച്ചിരിക്കുകയാണ്. നക്ഷത്രങ്ങളുടെ ഗ്രഹങ്ങളുടെയും സ്ഥാനങ്ങളെ അടിസ്ഥാനമാക്കി, അതനുസരിച്ചുള്ള കണക്കുക്കൂട്ടലുകള്‍ പ്രകാരം ആഗസ്റ്റ് മൂന്ന്, അഞ്ച് എന്നീ തീയതികളാണ് ക്ഷേത്രനിര്‍മാണം ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് ട്രസ്റ്റ് പറയുന്നത്.

രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ചാകും തീയതിയില്‍ അന്തിമ തീരുമാനമുണ്ടാകുക എന്നും ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. ഈ രണ്ട് തീയതികളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരഞ്ഞെടുക്കുന്ന തീയതിയിലായിരിക്കും രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുകയെന്നും ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു.

ശിലാസ്ഥാപനം നടത്തുന്നതിനായി കെട്ടിടനിര്‍മാണ, എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ 60 മീറ്റര്‍ ആഴത്തിലുള്ള മണ്ണിന്റെ കരുത്ത് പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ അടിസ്ഥാനശില നിര്‍മിക്കുക. മണ്ണിന്റെ ബലത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രേഖാചിത്രം തയ്യാറാക്കപ്പെടുകയും, ഈ രേഖാചിത്രം അടിസ്ഥാനപ്പെടുത്തി, ശിലാസ്ഥാപനത്തിന്റെ ജോലികള്‍ ആരംഭിക്കുകയും ചെയ്യും.

അതേസമയം, കൊവിഡ് രോഗബാധയുടെ സാഹചര്യം മൂലം നീട്ടിവയ്‌ക്കേണ്ടി വന്ന ഭൂമി പൂജയുടെ കാര്യത്തിലും ട്രസ്റ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് സൂചന. രാമക്ഷേത്ര നിര്‍മാണത്തിനുളള പണം സ്വരൂപിക്കാനായി രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ 10 കോടിയോളം വരുന്ന കുടുംബങ്ങളെ കണ്ട് ട്രസ്റ്റ് അഭ്യര്‍ത്ഥന നടത്തും. ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായുള്ള മാര്‍ബിള്‍ ശിലകളും ഇഷ്ടികകളും നല്‍കുന്നത് സോംപുര മാര്‍ബിള്‍ കമ്പനിയാണ്.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പുറത്തുവന്ന ചരിത്ര പ്രധാനമായ വിധിയ്ക്ക് ശേഷം സമര്‍പ്പിക്കപ്പെട്ട പുന:പരിശോധനാ ഹര്‍ജികളും സുപ്രീംകോടതി തള്ളിയതോടെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുങ്ങിയത്.

2.77 ഏക്കര്‍ തര്‍ക്കഭൂമി ക്ഷേത്രനിര്‍മാണത്തിനു കൈമാറുകയും പകരം അയോധ്യയില്‍ പ്രധാനസ്ഥലത്തു മുസ്ലിം പള്ളിയ്ക്കായി 5 ഏക്കര്‍ ഭൂമി നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഇതിനെതിരെയാണ് പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് 9 മുസ്ലിംകക്ഷികള്‍ കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുസ്ലിംങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ 5 ഏക്കര്‍ ഭൂമി നല്‍കണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഏറ്റവും ഒടുവില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത് സന്യാസി സമൂഹമായ നിര്‍മോഹി അഖാരയാണ്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള അയോധ്യവിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി ഏറ്റവും മികച്ചതാണെന്നാണ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതേ. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനോട് ബോര്‍ഡ് അനുകൂലിക്കുന്നുവെന്നും ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനായി 51,000 രൂപ സംഭാവന നല്‍കിയതായും അറിയിച്ചു. ക്ഷേത്രത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നാണ് അറിയിച്ചത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (5 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (6 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (6 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (6 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (6 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (6 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (6 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (7 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (8 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (13 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (14 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (14 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (14 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (20 hours ago)

Malayali Vartha Recommends