ആ കണ്ണീരിന് വിലയാകില്ല... സ്വപ്ന ഉയര്‍ത്തിയ വ്യാജ ലൈംഗികാരോപണ കേസില്‍ ജോലിയും കുടുംബവും താറുമാറായ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിന് ആശ്വാസം; ലൈംഗികാരോപണ കേസില്‍ സ്വപ്‌നക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടന്‍; ഈ ഗതി ആര്‍ക്കും വരരുതെന്ന് പ്രാര്‍ത്ഥന

വെറുതേയൊരു പരാതി, അതും ലൈംഗികാരോപണ പരാതി ഉയര്‍ത്തുമ്പോള്‍ മറുപക്ഷത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ എത്ര വലുതാണെന്ന് കാട്ടിത്തരുന്നതാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിന്റെ ജീവിതം. അവസാനം സിബുവിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. സിബുവിനെതിരെ ഉയര്‍ത്തിയ വ്യാജ ലൈംഗിക പരാതി നല്‍കിയ കേസില്‍ ക്രൈം ബ്രാഞ്ച് സ്വപ്ന സുരേഷിനെയും പ്രതിചേര്‍ത്തു.
കേസിന്റെ കുറ്റപത്രം അടുത്ത ദിവസംതന്നെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന നിലവില്‍ എന്‍ഐഎ കസ്റ്ററ്റഡിയിലാണ്. എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു സ്വപ്‌ന സുരേഷ്.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങായിരുന്നു എയര്‍ ഇന്ത്യ സാറ്റ്‌സ് നിര്‍വഹിച്ചിരുന്നത്. എന്നാല്‍, ഇവരുടെ നടപടികള്‍ക്കെതിരെ നിലപാടെടുത്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ത്തി പരാതി നല്‍കിയത്.
ഈ പരാതി വ്യാജമാണെന്ന് കാട്ടി സിബു ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വപ്നയുടെ പങ്കാളിത്തം വിശദമായി അന്വേഷിച്ചുവരുന്നതായി നേരത്തേ െ്രെകംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചിരുന്നു. കേസിന്റെ വിശദമായ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിശകലനം ചെയ്യുകയും ചെയ്തു.
അതേസമയം സിബുവിനെതിരെ വ്യാജ ലൈംഗികാതിക്രമ പരാതി നല്‍കിയതിനു പിന്നില്‍ സ്വപ്‌നയ്‌ക്കൊപ്പം പങ്കുണ്ടെന്ന് കണ്ടെത്തിയ എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവച്ചു. ഗ്രൗഡ് ഹാന്‍ഡലിംഗ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്നാണ് രാജിവച്ചത്. സ്വപ്‌നയുമായുള്ള ബന്ധത്തെ തുടര്‍ന്ന് വിവാദത്തില്‍പെട്ടതോടെ കമ്പനിതന്നെ നിര്‍ദേശിച്ച പ്രകാരമാണ് രാജിയെന്ന് സൂചനയുണ്ട്. സിബുവിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. അയോഗ്യത മറച്ചുവെച്ച് സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റസ് ജീവനക്കാര്‍ക്ക് പണം നല്‍കി സ്വര്‍ണക്കടത്തിന് സമ്മര്‍ദം ചെലുത്താറുണ്ടെന്നും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മെറിന്‍ മാത്യു വെളിപ്പെടുത്തിയിരുന്നു.
ബിനോയ് ജേക്കബ് വിമാനത്താവളത്തില്‍ പാസ് നേടിയത് അനധികൃതമായാണ് എന്നും തെളിഞ്ഞിരുന്നു. ഒരു കേസില്‍ അന്വേഷണവും മറ്റൊരു കേസില്‍ വിചാരണയും നേരിടുമ്പോള്‍ തന്നെയാണ് പോലീസില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിമാനത്താവളത്തില്‍ പ്രവേശിച്ചത്. അധികം വൈകാതെ തന്നെ ബിനോയ് ജേക്കബിനെ ഈ കേസില്‍ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുണ്ട്.
അതേസമയം താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സംഘം നല്‍കിയ വ്യാജപരാതിയില്‍ നിയമക്കുരുക്കില്‍പ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റപ്പെടുകയും ചെയ്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബു. വര്‍ഷങ്ങളായി കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് കടന്നു പോയത്. കൂടെ നിന്നവര്‍ പോലും കളിയാക്കിയപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ വിഷമിച്ചു. തെറ്റ് ചെയ്യാത്തതിനാല്‍ സത്യം തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. താന്‍ അനുഭവിച്ച വിഷമത്തിന് പരിഹാരമാകുമ്പോള്‍ സന്തോഷമുണ്ടെന്നാണ് സിബു പറയുന്നത്.
"
https://www.facebook.com/Malayalivartha



























