നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സൂചന... നേരത്തെ കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയ ജ്വല്ലറികളെയും ആഭരണ നിര്‍മാണ സംഘങ്ങളെയും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടെ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചന. നേരത്തെ കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയ ജ്വല്ലറികളെയും ആഭരണ നിര്‍മാണ സംഘങ്ങളെയും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.വെള്ളിയാഴ്ച അരക്കിണര്‍ ഹെസാ ജ്വല്ലറിയില്‍ പരിശോധന നടത്തി 3.7 കിലോ സ്വര്‍ണാഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ശനിയാഴ്ച ഉടമ കൊടുവള്ളി മാനിപുരം സ്വദേശി കൈവേലിക്കല്‍ കെ.വി. മുഹമ്മദ് അബ്ദുഷമീമിന്റെ (24) കളരാന്തിരി പാറമ്മലിലെ വീട്ടില്‍ പരിശോധന നടന്നു.
കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിലെ ആറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട പരിശോധന. കാര്യമായ രേഖകളൊന്നും ലഭിക്കാത്തതോടെ എല്ലാം എടുത്തുമാറ്റിയതാണോ എന്ന് സംശയമുണ്ട്.ഇദ്ദേഹത്തിന്റെ യാത്രകളും ഫോണ്‍വിളികളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. മുഹമ്മദ് അബ്ദുഷമീമിനെ കൂടാതെ സഹോദരന്‍ മുഹമ്മദ് അബ്ദു ഷരീഫ്, പുതുപ്പാടി സ്വദേശി കെ.കെ. ശിഹാബുദ്ദീന്‍ എന്നിവരാണ് ജ്വല്ലറിയുടെ പാര്‍ട്ണര്‍മാര്‍ എന്നാണ് കസ്റ്റംസിന് ലഭിച്ചവിവരം.ഷമീമിനൊപ്പം അറസ്റ്റിലായ മീഞ്ചന്ത വട്ടക്കിണര്‍ സ്വദേശി കോങ്കണിപ്പറമ്പ് ജാസ് മന്‍സിലില്‍ സി.വി. ജിഫ്‌സല്‍ (39) നല്‍കിയ തുക ഉപയോഗിച്ചാണ് സ്വര്‍ണം ഇവര്‍ വാങ്ങിയത് എന്നാണ് വിവരം.അതിനിടെ മറ്റുചില ജ്വല്ലറികളും സംശയനിഴലിലുണ്ട്.
https://www.facebook.com/Malayalivartha


























