Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

വീണ്ടും വീണ്ടും വിമര്‍ശനം; ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു; എന്നിട്ടും എന്തേ സര്‍ക്കാരെ നിങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല; കേള്‍ക്കുന്നവന് നാണമില്ലെങ്കില്‍ പറയുന്നവനെങ്കിലും അതുണ്ടാകണ്ടെ? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സി.പി.ഐ മുഖപത്രം; മന്ത്രി കെ.ടി ജലീനെയും വിമര്‍ശിച്ചു

19 JULY 2020 09:46 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വീണ്ടും വിണ്ടും വിമര്‍ശിക്കുകയാണ് എല്‍.ഡി.എഫിലെ രണ്ടാമന്‍ സി.പി.ഐ. പറയാനുള്ളതെല്ലാം ഇതിനോടകം തന്നെ ഒളിഞ്ഞു തെളിഞ്ഞും സി.പി.ഐ പറഞ്ഞു കഴിഞ്ഞു. എന്നിട്ടും കേട്ടഭാവം വലിയേട്ടനില്ല. എന്നിട്ടും സി.പി.ഐ വിമര്‍ശിച്ചുകൊണ്ടെയിരിക്കുകയാണ്. ഇന്ന് ഇതാ വീണ്ടും സി.പി.ഐ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലൂടെയാണ് ഇന്നത്തെ വിമര്‍ശനം. സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകളെയും മന്ത്രി കെ.ടി ജലീലിനെയും രൂക്ഷമായി തന്നെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്‍മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണമെന്ന് ജനയുഗം ലേഖനം വിമര്‍ശിച്ചു. ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രകാശ് ബാബു ലേഖനത്തിലൂടെ സര്‍ക്കാരിനെ ഉപദേശിച്ചു. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെടി ജലീലിലനെതിരേ പരോക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. സ്വര്‍ണക്കടത്ത് കേസിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാര്‍ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കുന്നില്ലെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി.

വന്‍കിട വ്യവസായ ലോബികളും റിസോര്‍ട്ട് മണല്‍ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയ്ക്ക് അന്യമാണ്. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി പല അവതാരങ്ങളും ഈ ഗവണ്‍മെന്റിനെയും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ടവരാണ് ഇടതുപക്ഷ നേതാക്കള്‍. അത്തരം അവതാരങ്ങളുടെ വലയില്‍ ഇടതുപക്ഷ നേതാക്കള്‍ വീഴുകയില്ലെന്ന് ബോധ്യമായതുകൊണ്ടാവാം അവര്‍ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. അത്തരം ഉന്നതര്‍ അവരുടെ വലയില്‍ വീണിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അതിനുത്തരം പറയേണ്ടതായി വരും. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളില്‍ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ രാജ്യദ്യോഹികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടുള്ള ഒരാളും അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളില്‍ കൂടി പോലും രക്ഷപ്പെടാന്‍ പാടില്ലെന്നും ലേഖത്തില്‍ വ്യക്തമാക്കുന്നു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, കെപിഎംജി ഉള്‍പ്പെടെ 45ല്‍ പരം കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ ഒരു ടെന്‍ഡറുമില്ലാതെ കോടികളുടെ സര്‍ക്കാര്‍ കരാര്‍ നേടുന്നു. വന്‍കിടചെറുകിടക്കാര്‍ക്ക് മറിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങിച്ചു മാത്രം പ്രവര്‍ത്തിക്കുന്നവരും ഇതിലുണ്ട്. ഒഴിവാക്കാന്‍ കഴിയുന്ന ചൂഷണമാണ് ഇവര്‍ നടത്തുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. മുന്നണിയുടെ പ്രകടന പത്രികയെ മറന്ന് ആതിരപ്പള്ളി പദ്ധതി പോലെ പരിസ്ഥിതി സംഹാര പദ്ധതികള്‍ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കേണ്ടി വന്ന കാര്യവും ലേഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇനിയെങ്കിലും സി.പി.ഐയുടെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സി.പി.ഐ നിര്‍ത്തണം. വിമര്‍ശനത്തിന് വിധേയനാകുന്നതിന് നാണമില്ലെങ്കില്‍ വിമര്‍ശിക്കുന്നവനെങ്കിലും ഒരു നാണം വേണ്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (5 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (6 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (6 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (6 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (6 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (6 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (6 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (7 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (8 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (13 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (14 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (14 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (14 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (20 hours ago)

Malayali Vartha Recommends