സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം...എറണാകുളം തടിക്കകടവ് സ്വദേശിയാണ് മരിച്ചത്, പ്ലാസ്മ തെറാപ്പി അടക്കമുളള ചികിത്സകള്‍ നടത്തിയിരുന്നു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന് (67) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം എന്നി അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞുവീരാന് കോവിഡ് സ്ഥിരീകരിച്ചു.
ജൂലൈ എട്ടുമുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പ്ലാസ്മ തെറാപ്പി അടക്കമുളള ചികിത്സകള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നത് എന്നത് വ്യക്തമല്ല.
L
https://www.facebook.com/Malayalivartha


























