Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പന്തികേട് സ്പീക്കര്‍ക്ക് മണത്തില്ല പക്ഷേ സി.പി.ഐകാരനായ സ്ഥലം എം.എല്‍.എക്ക് മണത്തു; സന്ദീപിന്റെ കാര്‍ ഡോക്ടര്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തില്‍ നിന്നും മാറി നിന്ന് സി.ദിവകാരന്‍ എം.എല്‍.എ; സി.പി.ഐ നേതാക്കളും പങ്കെടുത്തില്ല; സി.പി.എമ്മുകാര്‍ പങ്കെടുത്തു; ബി.ജെ.പി പ്രവര്‍ത്തകനോട് താല്‍പര്യം സി.പി.എമ്മുകാര്‍ക്ക് മാത്രമോ?

19 JULY 2020 10:39 AM IST
മലയാളി വാര്‍ത്ത

സ്വപ്‌ന വിളിച്ച വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുത്തില്‍ വിഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ പരിപാടിയുടെ പന്തികേട് നേരത്തെ തന്നെ സ്ഥലം എം.എല്‍.എയായ സി. ദിവാകരന്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മറ്റു നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പോയില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കിലും സ്വന്തം ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ കഴിഞ്ഞതിനാല്‍ സി.ദിവാകരനും സി.പി.ഐ സഖാക്കളും വിവാദത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ആ ഇന്റലിജന്‍സിന്റെ അഭാവം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ പെടുത്തുകയും ചെയ്തു.

സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനെന്ന് എന്‍.ഐ.എ വിലയിരുത്തുന്ന സന്ദീപ് നായരുടെ കാര്‍ ഡോക്ടര്‍ എന്ന വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തിന്റെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എം.എല്‍.എ അധ്യക്ഷനായിരിക്കണമെന്ന പ്രോട്ടോക്കോള്‍ പാലിച്ചാണു നെടുമങ്ങാട്ടെ വര്‍ക്‌ഷോപ് ഉദ്ഘാടനച്ചടങ്ങിലേക്ക് സി. ദിവാകരനെ ക്ഷണിച്ചത്. എന്നാല്‍ തന്റെ സൗകര്യം മുന്‍കൂട്ടി ചോദിക്കാതെ തീയതിയും സമയവും തീരുമാനിച്ചതിനാലും പന്തികേടു മണത്തതിനാലും അദ്ദേഹം പോയില്ല. സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെറീഫും പങ്കെടുത്തില്ല. സി.പി.എം ഏരിയ സെക്രട്ടറി ആര്‍. ജയദേവന്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാനും ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവുമായ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവരും വിട്ടുനിന്നു.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എല്‍.പി. മായാദേവി എന്നിവരാണു പങ്കെടുത്ത സി.പി.എം പ്രതിനിധികള്‍. സ്ഥാപനത്തെയും അതിനു നേതൃത്വം കൊടുക്കുന്നവരെയും കുറിച്ചു പാര്‍ട്ടി തലത്തില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നുവെന്നാണു സി.പി.എം ഏരിയ സെക്രട്ടറിയും സി.പി.ഐ മണ്ഡലം സെക്രട്ടറിയും ഒഴിവായി നിന്നതു വ്യക്തമാക്കുന്നത്. വിവാദം ഉയര്‍ന്നപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കാനായി സി.പി.എം ഏരിയ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്താന്‍ മുതിര്‍ന്നെങ്കിലും ജില്ലാ നേതൃത്വം വിലക്കി.

സന്ദീപ് നായര്‍ ബി.ജെ.പി അനുഭാവിയും പ്രവര്‍ത്തകനുമാണെന്നാണ് സി.പി.എമ്മിന്റെ ന്യായികരണം. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തില്‍ സ്പീക്കറും സി.പിഎം നേതാക്കളും കൂട്ടതോടെ പങ്കെടുത്ത് എന്തിനെന്ന് വിശദീകരിക്കാന്‍ ഇതുവരെ സി.പി.എമ്മിന് സാധിച്ചിട്ടുമില്ല. ഇതിന് പിന്നില്‍ എന്തെങ്കിലും സാമ്പത്തിക നേട്ടം സി.പി.എമ്മിന് ലഭിച്ചിട്ടോയെന്നും വ്യക്തമല്ല. സാമ്പത്തികമായ നേട്ടവുമില്ലെങ്കില്‍ പിന്നെന്തിന് ബി.ജെ.പി പ്രവര്‍ത്തകന്റെ പരിപാടിയില്‍ പങ്കെടുക്കണമെന്ന ചോദ്യം പ്രസക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (5 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (6 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (6 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (6 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (6 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (6 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (6 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (7 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (8 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (13 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (14 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (14 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (14 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (20 hours ago)

Malayali Vartha Recommends