വയോധികയെ പീഡിപ്പിച്ചശേഷം സ്വർണവും പണവും കവർന്നു..മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി...എല്ലാം ചെയ്‌തത് ഒറ്റക്ക് .. . മുമ്പും പലവട്ടം ജയിൽവാസം..അറസ്റ്റിലായ മുജീബ് റഹ്മാന്‍ ലഹരി വില്‍പനയിലും സജീവം

ജോലിക്ക് പോകുന്നതിനിടെ വയോധിക ക്രൂരമായ പീഡനത്തിനും മോഷണത്തിനുമിരയായ സംഭവത്തില്‍ പ്രതിയെ മുക്കംപോലീസ് അറസ്റ്റ് ചെയ്തു.. ഈ മാസം രണ്ടാം തീയതിയാണ് 65 വയസ്സുകാരി ജോലിക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ വെച്ചും ആളൊഴിഞ്ഞ പറമ്പില്‍ വെച്ചും ക്രൂരമായ പീഡനത്തിന് ഇരയായത്.
ഓമശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരിയായ ഇവര്‍ മുത്തേരിയില്‍ നിന്ന് ഓട്ടോയില്‍ കയറുകയും മാങ്ങാപൊയിലില്‍ വെച്ച് ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ വെച്ച് കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചശേഷം വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി വയോധികയെ ഉപേക്ഷിക്കുകയായിരുന്നു.
സ്വര്‍ണ്ണമാലയും കമ്മലും പണവും മൊബൈല്‍ ഫോണും ബാഗും അപഹരിക്കുകയും ചെയ്തിരുന്നു. ഇവര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വടകര റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസന്റെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി ടി.കെ. അഷ്‌റഫിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുള്ള മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജു, ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ്, കോടഞ്ചേരി ഇന്‍സ്പക്ടര്‍ കെ.പി. അഭിലാഷ്, മുക്കം എസ്‌ഐ കെ. ഷാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
അറസ്റ്റിലായ മുജീബ് റഹ്മാന്‍ ലഹരി വില്‍പനയിലും സജീവമാണ് . സമാന രീതിയിലുള്ള പതിനഞ്ചിലധികം കേസുകളില്‍ പ്രതിയായ മുജീബ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ പഴയ ശീലം തുടരുമെന്നു പൊലീസ് പറഞ്ഞു.
കവര്‍ച്ചയിലൂടെ ലഭിക്കുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുമുള്‍പ്പെടെ വാങ്ങാന്‍ പതിവ് ഇടപാടുകാരുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ആക്രമണത്തിനുശേഷം മുജീബ് ചേവരമ്പലത്തെ വീട്ടിലെത്തി. പൊലീസ് പിന്തുടരുന്നില്ലെന്ന് ഉറപ്പിച്ചു രണ്ട് ദിവസം വീട്ടില്‍ തങ്ങി. പിന്നീടു മലപ്പുറത്തേക്കു മുങ്ങി. പലയിടങ്ങളിലായി ഒളിച്ചുതാമസിച്ചു
തനിക്കെതിരെ അന്വേഷണമില്ലെന്നു കരുതി നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഓമശ്ശേരിയില്‍ വച്ച് പൊലീസ് പിടികൂടിയത്. കവര്‍ച്ച നടത്തുന്ന ഓട്ടോയിലാണു പലപ്പോഴും സഞ്ചാരം. ലക്ഷ്യം പൂര്‍ത്തിയാക്കിയാല്‍ വാഹനം ഉപേക്ഷിക്കുന്നതാണു രീതി. പൊലീസ് പിടിയിലാകാതിരിക്കാന്‍ കൃത്യമായ സുരക്ഷയോടെയാണു മുജീബിന്റെ നീക്കങ്ങൾ. ആക്രമണ സമയം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കും.
സുരക്ഷിത ഇടത്തെത്തുമ്പോള്‍ മാത്രം വീണ്ടും പ്രവര്‍ത്തിപ്പിക്കും. പീഡനത്തിനും കവര്‍ച്ചയിലും മറ്റാരുടെയും സഹായം തേടില്ല. ലഹരി സംഘങ്ങളുമായുള്ള സൗഹൃദമാണു വിവിധയിടങ്ങളിലെ ആക്രമണത്തിനു പ്രേരണയായത്. കഞ്ചാവ് വില്‍പനയിലൂടെ കൂടിയ തോതില്‍ പണം സമ്പാദിച്ചിരുന്നു. ഈ മാസം 12ന് പൂളപ്പൊയിലില്‍നിന്ന് 10 കിലോ കഞ്ചാവുമായി മുക്കം പൊലീസിന്റെ പിടിയിലായ സഹോദരനും സഹോദരിക്കും മുജീബുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
പ്രദേശത്തെ നിരവധി ഓട്ടോറിക്ഷാഡ്രൈവര്‍മാരെയും സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിരവധിയാളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. മലപ്പുറം, കൊണ്ടോട്ടി, മങ്കട, കൊളത്തൂര്‍, കുന്ദമംഗലം, എന്നീ സ്റ്റേഷനുകളിലായി 16 കേസുകള്‍ നിലവിലുണ്ട്
തെളിയാത്ത അഞ്ച് കേസുകളില്‍ കൂടി മുജീബിന്റെ പങ്കുണ്ടെന്നാണു ചോദ്യം ചെയ്യലില്‍ വ്യക്തമായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 12 അംഗ സംഘം അഞ്ച് ജില്ലകളിലായി നടത്തിയ 10 ദിവസത്തെ അന്വേഷണമാണു കേസിനു തുമ്പുണ്ടാക്കിയത്.
https://www.facebook.com/Malayalivartha



























