ജീവകാരുണ്യവും സ്വര്‍ണക്കടത്തും; സംജുവിന്റെ കരുണ്യപ്രവര്‍ത്തനം സ്വര്‍ണക്കടത്താനുള്ള മറ; രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു; ഇത്തരത്തില്‍ വേറെയും നന്മ മരങ്ങളുണ്ടെന്ന് സൂചന; നന്മമരങ്ങള്‍ അഴിക്കുള്ളിലേക്ക്?

ജീവകാരുണ്യത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടക്കുന്നതായി നിഗമനം. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത സംജുവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഈ സംശയത്തിന് ശക്തി പകരുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. നയതന്ത്രപാഴ്‌സല്‍ വഴി എത്തുന്ന സ്വര്‍ണം ജ്വല്ലറികളിലെത്തിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനം മറയാക്കിയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിജസ്ഥിതി അറിയാന്‍ അന്വേഷണം ആരംഭിച്ചത്.
എരിഞ്ഞക്കലില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. സംജുവിന്റെ ഭാര്യാ പിതാവാണ് ട്രസ്റ്റിന്റെ നിര്‍വാഹക സമിതി അംഗം. മറ്റു ബന്ധുക്കളും ട്രസ്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്. ട്രസ്റ്റിന് കീഴിലുള്ള ആംബുലന്‍സിന്റെ സേവനങ്ങളെക്കുറിച്ചും വിശദമായി പരിശോധിച്ചുവരികയാണ്. രാത്രി കാലങ്ങളില്‍ ആംബുലന്‍സ് പലപ്പോഴും ഓടിയിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നു യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകവും പരിശോധിക്കും. അതേസമയം, ഹോംകെയറിനു വേണ്ടി മാത്രമാണ് ആംബുലന്‍സ് ഉപയോഗിച്ചിരുന്നതെന്നാണ് ട്രസ്റ്റിന്റെ വാദം.
അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് കാരുണ്യ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഹവാല, കുഴല്‍പ്പണ ഇടപെടലുകള്‍ ഉണ്ടായോ എന്നതില്‍ പോലീസ് അന്വേഷണം നടന്നു വരുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങളെ സ്വര്‍ണക്കടത്തുമായി പോലീസ് ഇപ്പോള്‍ കൂട്ടിവായ്ക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴി ചികിത്സാ സഹായ അഭ്യര്‍ഥന നടത്തിയതിനു പിന്നാലെ ഒരു കോടി മുപ്പത് ലക്ഷത്തിലധികം തുക വര്‍ഷ എന്ന പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയെ സഹായിക്കാനായി കാരുണ്യ പ്രവര്‍ത്തകര്‍ വന്നതിനു പിന്നാലെയാണ് തുക എത്തിയത്. ഇതില്‍ നിയമവിരുദ്ധ പണമിടപാട് സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്ര വലിയ തുക എത്തുകയും പിന്നീട് ഈ തുക ആവശ്യപ്പെട്ട് കാരുണ്യ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതുമാണ് സംശയത്തിന് കാരണം. ഇതെല്ലാം കൂട്ടിവായക്കുമ്പോള്‍ കൂടുതല്‍ നന്മമരങ്ങള്‍ അഴിക്കുള്ളിലാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























