തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളം തെറ്റി; 40 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍; നിരവധി ഡിപ്പാര്‍ട്ടുമെന്റുകള്‍ അടച്ചു; സര്‍ജറികള്‍ മുടങ്ങി; മെഡിക്കല്‍ കോളേജിന് എന്താണ് സംഭവിക്കുന്നത്?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗ വ്യാപനം സൃഷ്ടിച്ചത് കടത്ത അഘാതം. ഏഴു ഡോക്ടര്‍മാര്‍ക്കാണു രോഗം ബാധിച്ചത്. ഇതോടെ 40 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയി. ഡോക്ടര്‍മാര്‍ക്ക് പുറമേ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിതികരിച്ചിട്ടുണ്ട്. ഇതോടെ ജീവനക്കാരുടെ കുറവ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചു തുടങ്ങി. ഇന്ന് കൂടുതല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടച്ചിട്ടു. സര്‍ജറി വാര്‍ഡിലുള്‍പ്പെടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പരിശോധന നടത്തുന്നവരില്‍ നല്ലൊരു ശതമാനത്തിനും രോഗം സ്ഥിതികരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ അങ്ങോട്ട് ആവശ്യപ്പെട്ടാലും സ്രവ പരിശോധന നടത്തുന്നില്ലെന്ന ആരോപണവും രോഗികളും കൂട്ടിരിപ്പുകാരും ഉന്നയിക്കുന്നുണ്ട്.
ഇതുവരെ 150 ജീവനക്കാരാണ് ആകെ ക്വാറന്റീനില്‍ പോയത്. ഇത് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്പെഷാലിറ്റി വാര്‍ഡുകളിലെ രോഗികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പാണ് ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 18 ആളുകള്‍ക്കു കൂടി രോഗം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ക്കു പുറമെ അഞ്ച് സ്റ്റാഫ് നഴ്സുമാര്‍ക്കും കോവിഡുണ്ട്. രോഗം ബാധിച്ചവരില്‍ കോവിഡ് ഡ്യൂട്ടി ഉള്ളവരും ഇല്ലാതിരുന്നവരും ഉള്‍പ്പെടുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെയും നേഴ്സുന്മാരുടെയും സംഘടകള്‍ രംഗത്ത്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയില്‍ ആകാണമെങ്കില്‍ എന്‍.ആര്.എച്ച്.എമ്മില്‍ നിന്നും ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി ആശുപ്രതികളില്‍ നിയമിക്കേണ്ടി വരും. ഇപ്പോള്‍ അടിയന്തര ശസ്ത്രക്രീയകള്‍ മാത്രമാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുറവാണ് ഇതിനുകാരണം. ഇത് രോഗികളെ വലക്കുന്നുണ്ട്. ഇതിനിടെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്ത പി.ജി ഡോക്ടര്‍മാരുടെ നിലപാടും ചര്‍ച്ചയാകുന്നുണ്ട്. മെഡിക്കല്‍ കോളേജിന് പുറത്തെ കോവിഡ് ഡ്യൂട്ടിയുമായി സഹകരിക്കാന്‍ പി.ജി ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല. ഇത് മുതിര്‍ന്ന ഡോക്ടര്‍മാരുടെ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനത്തിന് ഇടയാക്കിട്ടു.
https://www.facebook.com/Malayalivartha



























