കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളിൽ തിരിക്കുവാനന്തപുരം നഗരത്തിലെ ഈ സ്ഥാപനങ്ങളിൽ നിങ്ങൾ പോയ്യിട്ടുണ്ടോ, എങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം, ബന്ധപ്പെടുക

തിരുവനന്തപുരത്ത് കോവിഡ് സമൂഹവ്യാപനം കണ്ടെത്തിയ സാഹചര്യത്തിൽ നിതാന്ത ജാഗ്രതയാണ് പുലർത്തിവരുന്നത്. അത്തരം ഒരു സാഹചര്യത്തിൽ കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം നഗരത്തിലെ താഴെ പറയുന്ന സ്ഥാപനങ്ങളിൽ നിങ്ങൾ പോയിട്ടുണ്ടോ? എങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. എന്നാൽ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മാത്രം 9188610100, 0471 2730415, 0471 02730416 നമ്പറിലോ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ബന്ധപെടണമെന്ന് ജില്ലാ കളക്ടർ നവജോത് ഖോസ അറിയിക്കുകയുണ്ടായി. ഈ അടുത്ത ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ ഈ സ്ഥാപനങ്ങളിൽ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്.
സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇങ്ങനെ;
ബിഗ് ബസാർ, കിഴക്കേക്കോട്ട
പോത്തീസ്
യാഹൂ സൂപ്പർ ബസാർ, ആനയറ
സുപ്രീം ബേക്കേഴ്സ്, കവടിയാർ
ജെകെ ഗ്യാസ് ഏജൻസി, പാറശ്ശാല
ഭക്തി സൂപ്പർ മാർക്കറ്റ്, കുറ്റിച്ചൽ
ശബരി മാർജിൻ ഫ്രീ മാർക്കറ്റ്, കുറുംകുറ്റി
കെഎസ്എഫ്ഇ, ഉദിയൻകുളങ്ങര
ഇന്ദു മെഡിക്കൽസ്, ഉദിയൻകുളങ്ങര
യൂണിയൻ ബാങ്ക് എടിഎം, കുറ്റിച്ചൽ
പിഡബ്ല്യുഡി ഓഫീസ്, പിഎംജി
ഓറിയന്റൽ ഹോട്ടൽ, കൊച്ചുതുറ
സെന്റ് ബെത്ലോമിയ പള്ളി, പൂവാർ
രാമചന്ദ്രൻ ടെക്സ്റ്റൈൽസ്, അട്ടക്കുളങ്ങര
സംഗീത് ടെക്സ്റ്റൈൽസ്, പാളയം
ബാങ്ക് ഓഫ് ബറോഡ, വഞ്ചിയൂർ
ലക്ഷ്മി മെഡിക്കൽസ്, ഫോർട്ട്
ഐഡിയൽ, വഞ്ചിയൂർ
ക്യുആർഎസ്, പുളിമൂട്
നന്ദിലത്ത്, കരമന
യെസ് ബാങ്ക്, വഴുതക്കാട്
യുകെ ഇലക്ട്രിക്കൽസ്, വഞ്ചിയൂർ
ഇൻഡസ് ഇൻഡ് ബാങ്ക്, കേശവദാസപുരം
വേൾഡ് മാർക്കറ്റ്, ആനയറ
https://www.facebook.com/Malayalivartha



























