ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു, ആറുപേര്‍ നിരീക്ഷണത്തില്‍

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നു രാവിലെയാണ് ഡിവൈഎഫ്ഐ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം മുതല്‍ തന്നെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വരുന്നവരുടെ പേരു വിവരങ്ങള്‍ കുറിച്ചു വച്ചിരുന്നു. റഹീമിന്റെ ഉള്‍പ്പെടെ കോവിഡ് പരിശോധന ഉടന്‍ തന്നെ നടത്തും.
" f
https://www.facebook.com/Malayalivartha



























