മദ്യപിച്ചെത്തിയ അച്ഛന്റെ മര്‍ദ്ദനമേറ്റ് മകന് മരിച്ചു... രാത്രിയില്‍ മദ്യപിച്ചെത്തി ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട വേണുവിനെ തടയാന്‍ ശ്രമിച്ച മകനെ പിടിച്ചു തള്ളി, അരമണിക്കൂറോളം ആരെയും അകത്തുകടത്താതെ ഒടുവില്‍....

അച്ഛന്റെ മര്‍ദനമേറ്റ് മകന് മരിച്ചു. അരയിടത്ത് വയലില്‍ വേണുവിന്റെ മകന് അലന് (17) ആണ് മരിച്ചത്. വേണുവിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണുവും ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതു തടയാന്‍ ശ്രമിച്ച അലനെ വേണു പിടിച്ച് തള്ളി. ഇതേത്തുടര്‍ന്ന് അലന് ഭിത്തിയില്‍ തലയിടിച്ച് വീഴുകയായിരുന്നു.
വീട്ടുകാര്‍ നിലവിളിച്ച് അടുത്തുള്ളവരെ അറിയിച്ചെങ്കിലും ആരെയും വീട്ടിനുള്ളിലേക്ക് കടക്കാന്‍ വേണു അനുവദിച്ചില്ല. അര മണിക്കൂറിന് ശേഷമാണ് അലനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. തീര്‍ത്തും അവശനായ അലന് മെഡിക്കല്‍ കോളജിലെത്തും മുന്‍പ് മരിച്ചു.
മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചുള്ള അലന്റെ മ്യതദേഹം കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്യും
https://www.facebook.com/Malayalivartha



























