Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

അഞ്ച് വയസ്സുകാരി അനുഷ്കയുടെ ശസ്ത്രക്രിയ മുടങ്ങില്ല ...അത്യപൂർവ്വമായ 'പി നള്‍ രക്തം' എത്തി... നാസിക്കിൽ നിന്ന് ...ഈ അത്യപൂർവ്വ രക്ത ഗ്രൂപ്പിന്റെ പ്രത്യേകത ഇതാണ്

19 JULY 2020 01:36 PM IST
മലയാളി വാര്‍ത്ത

അഞ്ച് വയസ്സുകാരി അനുഷ്കയുടെ രക്തഗ്രൂപ് ആർക്കും അത്ര പരിചിതമാകാൻ ഇടയില്ല. 'പി നള്‍ ' എന്ന ഗ്രൂപ്പിൽ പെട്ടതാണ് അനുഷ്കയുടെ രക്തം .. മനുഷ്യ ശരീരത്തിൽ സാധാരണയായി എ, ബി, ഒ, എ ബി എന്നീ രക്തഗ്രൂപ്പുകളാണുള്ളത്. ഒരു വ്യക്തിയുടെ രക്തത്തിൽ 345 ആൻറിജനുകളിൽ 160 എണ്ണമെങ്കിലും കാണും. ഇവയിൽ ആർഎച്ച് സിസ്റ്റത്തിൻറെ 61 ആൻറിജനുകളുണ്ടാകും. ഇവ മുഴുവൻ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആർഎച്ച് നൾ രക്ത ഗ്രൂപ്പ് അഥവ സ്വർണ്ണരക്തം.

1974 ൽ ജനീവ യൂണിവേഴ്സ്റ്റി ആശുപത്രിയിൽ എത്തിയ തോമസ് എന്ന പത്തുവയസ്സുകാരനിലാണ് ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. രക്തത്തിലെ ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ് അപൂര്‍വ ഗ്രൂപ്പുകളുണ്ടാക്കുന്നത്. ഒരു രക്തഗ്രൂപ്പില്‍പെടുന്ന എല്ലാവരുടെയും രക്തത്തിലുള്ള ഏതെങ്കിലും ഒരു ആന്റിജന്‍ ഒരാളുടെ രക്തത്തില്‍ ഇല്ലെങ്കില്‍ അത് പൊതു ഗ്രൂപ്പിന്റെ പേരിനൊപ്പം ആ ആന്റിജന്‍ ‘നള്‍’ എന്നുകൂടി ചേര്‍ക്കും.

ഇവിടെ ‘എ പോസിറ്റീവ്’ ഗ്രൂപ്പ് രക്തമുള്ളവരിലുള്ള ‘പി ആന്റിജന്‍’ ഇല്ലാത്ത അപൂര്‍വ രക്തഗ്രൂപ്പാണ് കുട്ടിയുടെത് .. അതിനാൽ 'എ പോസീറ്റീവ്- പി നള്‍'. ഈ ഗ്രൂപ്പുകാർക്ക് ആർക്കു വേണമെങ്കിലും രക്തം നൽകാമെങ്കിലും, ഇവർക്ക് രക്തം സ്വീകരിക്കണമെങ്കിൽ സമാന ഗ്രൂപ്പിലുള്ളവരിൽ നിന്നേ സാധിക്കൂ. ഈ രക്തഗ്രൂപ്പുമായി 40 പേർ ലോകത്തുണ്ടെന്നാണ് കണക്കുകൾ

ഈ പ്രത്യേക ഗ്രൂപ്പിനായുയുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും തിരച്ചില്‍ വിഫലമായില്ല. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള അനുഷ്ക്കയുടെ ശസ്ത്രക്രിയക്കായി ‘പി നള്‍’ ഫെനോടൈപ്പ് എന്ന അത്യപൂർവ്വ രക്ത ഗ്രൂപ്പ് കൊച്ചിയിലെത്തിച്ചു. ലോകമെമ്പാടുമുള്ള തിരച്ചിലിനൊടുവില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് പി നള്‍ രക്തഗ്രൂപ്പുള്ളയാളെ കണ്ടെത്തിയത്. ഇതോടെ അനുഷ്കയുടെ നിര്‍ണായക ശസ്ത്രക്രിയ നാളെ നടക്കും.

ഗുജറാത്തിൽ സ്ഥിര താമസമായ മലയാളി ദമ്പതികളുടെ അഞ്ച് വയസ്സ് പ്രായമായ മകള്‍ അനുഷ്ക കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് തലയ്ക്ക് സാരമായി പരുിക്കേറ്റത്. തുടർ ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിക്കുകയും കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീയാക്കുകയും ചെയ്തിരുന്നു.

രണ്ടാം ഘട്ട ശസ്ത്രക്രിയക്ക് വേണ്ടിയായിരുന്നു അനുഷ്കയുടെ അപൂര്‍വ്വ രക്തഗ്രൂപ്പായ പി നളളിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചത്. നാസികിൽ നിന്ന് മുംബൈയിലെത്തിച്ച് അവിടെ നിന്ന് വിമാനമാർഗമാണ് രക്തം കൊച്ചിയിലെത്തിച്ചത്. അത്യപൂർവ രക്തഗ്രൂപ്പായ പി നൾ അനുഷ്കക്ക് പുറമേ മംഗലാപുരം സ്വദേശിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു കരുതിയിരുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അന്വേഷണത്തോടെയാണ് നാസിക് സ്വദേശിയെ കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (6 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (6 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (6 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (6 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (6 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (7 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (7 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (7 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (8 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (14 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (14 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (14 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (14 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (20 hours ago)

Malayali Vartha Recommends