തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കോവിഡ്, 150 പേർ ക്വാറന്റീനിൽ

മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി . ഏഴു ഡോക്ടർമാർക്കാണു രോഗം ബാധിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 40 ഡോക്ടർമാരും 150 ജീവനക്കാരും ക്വാറന്റീനിൽ പോയി. കൂടുതൽ ഡിപ്പാർട്ട്മെന്റുകൾ അടച്ചിടും
സർജറി, ഓർത്തോ, സൂപ്പർ സ്പെഷാലിറ്റി വാർഡുകളിലെ രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുൻപാണ് ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളിൽ പരിശോധന നടത്തിയപ്പോൾ 17 ആളുകൾക്കു കൂടി രോഗം കണ്ടെത്തുകയായിരുന്നു ..ഡോക്ടർമാർക്കു പുറമെ അഞ്ച് സ്റ്റാഫ് നഴ്സുമാര്‍ക്കും കോവിഡുണ്ട്. രോഗം ബാധിച്ചവരിൽ കോവിഡ് ഡ്യൂട്ടി ഉള്ളവരും ഇല്ലാതിരുന്നവരും ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha



























