അറ്റാഷെക്ക് ഇങ്ങനെയൊരു പോലീസുകാരനെ ഗൺമാനായി സംസ്ഥാന പോലീസ് അനുവദിച്ചത് നിയമവിരുദ്ധം; ഡിജിപിയുടെ പ്രത്യേക താത്പര്യമാണ് ഇതിനു പുറകിൽ, വിമർശനം ഉന്നയിച്ച് വി.ടി ബൽറാം

യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയ്ക്ക് ഗൺമാനെ നിയമിച്ചത് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രോട്ടോകോളിന്റെ ലംഘനമെന്ന് വി.ടി ബൽറാം എം.എൽ.എ രംഗത്ത്. രാജ്യം വിട്ട യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷ് ആത്മഹത്യാശ്രമത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണ്ണക്കള്ളക്കടത്തുകാർ തന്നെ കൊല്ലാൻ ശ്രമിക്കുമെന്ന ഭയമാണ് ഇയാളെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചത് എന്ന് വ്യക്തമാവുന്നുണ്ടെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
രാജ്യം വിട്ട യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷ് ആത്മഹത്യാശ്രമത്തെത്തുടർന്ന് ആശുപത്രിയിലാണ്. സ്വർണ്ണക്കള്ളക്കടത്തുകാർ തന്നെ കൊല്ലാൻ ശ്രമിക്കുമെന്ന ഭയമാണ് ഇയാളെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചത് എന്ന് വ്യക്തമാവുന്നുണ്ട്.
കോൺസുൽ ജനറലിൻ്റെ ചുമതല വഹിക്കുന്ന അറ്റാഷെക്ക് ഇങ്ങനെയൊരു പോലീസുകാരനെ ഗൺമാനായി സംസ്ഥാന പോലീസ് അനുവദിച്ചത് തന്നെ നിയമവിരുദ്ധമായാണ്. ഡിജിപിയുടെ പ്രത്യേക താത്പര്യമാണ് ഇതിനു പുറകിൽ എന്നാണ് ഫയലുകളിൽ നിന്ന് വ്യക്തമാവുന്നത്.
വിദേശ നയതന്ത്ര പ്രതിനിധികളുടെ ഇന്ത്യയിലെ പെരുമാറ്റത്തേക്കുറിച്ചും അവർക്കുള്ള ഡിപ്ലോമാറ്റിക് പരിഗണനകളേക്കുറിച്ചും കേന്ദ്ര വിദേശകാര്യ വകുപ്പ് വിശദമായ പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട്. അതിലെ 22-ആം അധ്യായത്തിൽ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയേക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് സുരക്ഷയുടെ ഉത്തരവാദിത്തം. ഫോറിൻ റപ്രസെൻ്റേഷൻസ് (FR) അവരുടെ ഔദ്യോഗിക പരിസരത്തിന് പുറത്ത് സ്വന്തം നിലക്ക് സുരക്ഷാ ക്രമീകരണങ്ങൾ തേടുന്നത് വിദേശകാര്യ വകുപ്പ് കർശനമായി വിലക്കുന്നുണ്ട്. വകുപ്പിലെ പ്രോട്ടോക്കോൾ - II സെക്ഷനാണ് നയതന്ത്ര പ്രതിനിധികൾക്ക് ആവശ്യാനുസരണം സുരക്ഷ നൽകാനുള്ള ചുമതല.
https://www.facebook.com/Malayalivartha



























