നിരപരാധിയായ ഫൈസലിന്റെ മുഖംമൂടി ഉടന്‍ അഴിഞ്ഞുവീഴും... എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ താനല്ലെന്നും നിരപരാധിയുമാണെന്നാണ് ഫൈസല്‍ നേരത്തെ പറഞ്ഞിരുന്നത്

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലാകുമ്പോള്‍ പൊളിയുന്നത് എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ താനല്ലെന്നും കേസുമായി യാതൊരു ബന്ധമില്ലെന്നും ഇയാള്‍ പ്രധാന വാര്‍ത്താ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ്.
എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ഐഎ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
മൂന്നുദിവസം മുമ്ബാണ് ഫൈസലിനെ ദുബായ് റഷീദിയ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യുഎഇയുടെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha



























