പീഡനത്തിനിരയാക്കിയത് നാല് തവണ; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡനം; നിര്‍മാതാവിനെതിരെ കേസ്

സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൗച്ച് പ്രവണത ഏറെ നാളായി സിനിമാലോകത്ത് വലിയ ചര്‍ച്ചയായിട്ടുള്ളതാണ്. മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സിനിമയില്‍ അസവരം നല്‍കാമെന്ന് വാഗ്ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മാതാവിനെതിരെ കേസെടുത്തു. നിര്‍മാതാവ് ആല്വിന് ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.
മോഡലായ ഇരുപതുകാരിയുടെ പരാതിയിലാണ് നടപടി. നാല് തവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുള്ളത്. 2019ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാമ് പരാതിയില്‍ പറയുന്നത്. എറണാകുളം പനമ്ബിള്ളി നഗറിലുള്ള വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഡാഡി കൂള്‍, ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് ആല്വിന് ആന്റണി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ആല്‍വിനെ ചോദ്യം ചെയ്യുമെന്നും സൗത്ത് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























