കോവിഡ്: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ലോക്ഡൗണ്‍ 28- വരെ നീട്ടിക്കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടി. ഈ മാസം 28- വരെ ലോക്ഡൗണ്‍ നീട്ടിക്കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. ഞായറാഴ്ച തിരുവനന്തപുരം ജില്ലയില്‍ 222 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ.
അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസ് 30% ജീവനക്കാരുമായി പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. കിന്‍ഫ്ര പാര്‍ക്കുകളിലെ ഭക്ഷ്യ സംസ്കരണം, മെഡിക്കല്‍, അനുബന്ധ സാധനങ്ങളുടെ ഉല്പാദനം എന്നിവയ്ക്കും ഇളവുണ്ട്.
പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല (വാര്‍ഡ് 9 ), നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമ്മൂട് (വാര്‍ഡ് 7) എന്നീ വാര്‍ഡുകളെയും കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം.
https://www.facebook.com/Malayalivartha



























