കോവിഡ് പ്രതിരോധം: ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളടക്കം സജ്ജമാക്കാന്‍ സര്‍ക്കാര്‍ സുമനസ്സുകളുടെ സഹായം തേടുന്നു

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ജനകീയ സഹായം തേടുന്നു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളടക്കം സജ്ജമാക്കാനാണു സര്‍ക്കാര്‍ സുമനസ്സുകളുടെ സഹായം കൂടി തേടുന്നത്.
സ്പോണ്‍സര്‍ഷിപ്പിലൂടെ ഇവിടേക്കാവശ്യമായ കിടക്ക, കട്ടില് ഉള്‍പ്പെടെ കണ്ടെത്താനാണ് ശ്രമം. ഇപ്പോള്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സയും പ്രതിരോധവും പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലാണ്. വേണ്ടത്ര തുകയും അനുവദിക്കുന്നുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം അനുദിനം ഉയരുകയും കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കേണ്ടി വരികയും ചെയ്തതോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തയാറുള്ളവരെക്കൂടി സഹകരിപ്പിക്കുന്നത്.
കേരളത്തിലേക്ക് പ്രളയകാലത്ത് നാനാദിക്കില്‍ നിന്നും സഹായം എത്തിയിരുന്നു. അതേ മാതൃകയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളിലും സഹായ മനസ്കര്‍ക്കു പങ്കാളിയാകാമെന്നു മന്ത്രി എ.കെ.ബാലന് വ്യക്തമാക്കിയിരുന്നു. ഇതിനു സന്നദ്ധരായവരുടെ യോഗം ഓണ്‍ലൈനായി നടത്താന്‍ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 50,000 രൂപ വീതവും നഗരസഭകള്‍ക്ക് 5 ലക്ഷം രൂപ വീതവും തുടക്കത്തില്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തു രോഗനിരക്കു പ്രതീക്ഷിച്ചതിലുപരി ഉയരുന്ന സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലടക്കം ജനകീയ സഹകരണം തേടുന്നത്.
https://www.facebook.com/Malayalivartha



























