Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വപ്‌നേപി വിചാരിച്ചില്ല... അറ്റാഷെ കടന്നുകളഞ്ഞതോടെ എല്ലാം അടഞ്ഞെന്ന് കരുതിയവര്‍ക്ക് തെറ്റി; സ്വര്‍ണക്കടത്തിലെ സുപ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനെ ദുബായില്‍ നിന്നും പൊക്കാന്‍ കഴിഞ്ഞത് മോദിയുടെ കടുത്ത നിലപാട്; അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കിയത് മോദിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം

20 JULY 2020 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യയിലെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെയെ രാജ്യം വിടതോടെ കേസ് സ്വാഹ എന്നാണ് എല്ലാവരും കരുതിയത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് കേസിലെ മുഖ്യ പ്രതിയും കണ്ണിയുമായ ഫൈസല്‍ ഫരീദിനെ ദുബായിലെ അധോലോക മാളത്തില്‍ നിന്നും പൊക്കാന്‍ കഴിഞ്ഞത് മോദിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. യുഎഇ സര്‍ക്കാരുമായി മോദിക്കുണ്ടായിരുന്ന അടുത്ത ബന്ധമാണ് ഇത് എളുപ്പമാക്കിയത്. അറബി ലോകത്ത് നിന്നും ഒരു കുറ്റവാളിയെ എളുപ്പത്തില്‍ ഇങ്ങോട്ട് കൊണ്ട് വരിക അസാധ്യമാണ്. എന്നാല്‍ ഫൈസലിനായി എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രണ്ടു ദിവസത്തിനകം ദുബായ് പൊലീസ് ഇയാളെ പിടികൂടി. യു.എ.ഇയുടെ സഹകരണം ഉറപ്പില്ലാതിരുന്നതിനാല്‍, ഇന്റര്‍പോള്‍ വഴി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഫൈസല്‍ ഫരീദ്, പി.ഒ ബോക്‌സ് 31456, വില്ല നമ്പര്‍ 5, അല്‍ റാഷിദ, ദുബായ് എന്ന മേല്‍വിലാസത്തില്‍ നിന്നാണ് യു.ഇ.എ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാര്‍ഗോ അയച്ചിരുന്നത്. മാളത്തില്‍ നിന്നു തന്നെ ഫൈസലിനെ പൊക്കാന്‍ കഴിഞ്ഞതോടെ അധോലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. വേണമെന്ന് വച്ചാല്‍ ആരായാലും ഇന്ത്യ പൊക്കിയിരിക്കും എന്നാണ് ഇതിലൂടെ വെളിവാകുന്നത്.

ഫൈസല്‍ ഫരീദ് ദുബായില്‍ പിടിയിലായതോടെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. രണ്ടു ദിവസം മുമ്പുതന്നെ ദുബായ് റാഷിദിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ദുബായ് പൊലീസിന്റെ ചോദ്യം ചെയ്യലിനു ശേഷം, ഇയാള്‍ കസ്റ്റഡിയിലുള്ള വിവരം യു.എ.ഇ അധികൃതര്‍ ഇന്നലെയാണ് ഇന്ത്യന്‍ വിദേശ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചത്. ദുബായിലെത്തുന്ന എന്‍.ഐ.എ സംഘം നയതന്ത്ര നിയമങ്ങളനുസരിച്ച് ഫൈസലിനെ ഏറ്റുവാങ്ങി കൊച്ചിയിലേക്ക് കൊണ്ടുവരും.

യു. എ. ഇയില്‍ മറ്റൊരു രാജ്യത്തെ പൗരന്‍ കുറ്റകൃത്യത്തിന് പിടിയിലായാല്‍ നാടുകടത്തുകയാണ് പതിവ്. സ്വര്‍ണക്കടത്തു കേസ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ഫൈസലിനെ നാടുകടത്താനാവില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവിടെ നിന്നുള്ള അന്വേഷണസംഘത്തിന് കൈമാറാനേ കഴിയൂ. എന്‍.ഐ.എ സംഘമെത്തി ഏറ്റുവാങ്ങുന്നതുവരെ ഫൈസലിനെ അവിടെ തടവില്‍ സൂക്ഷിക്കും. അതേസമയം, രണ്ട് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ദുബായില്‍ എത്തിയതായും സൂചനയുണ്ട്. കൈമാറ്റ നടപടികള്‍ ഇന്നു തന്നെ പൂര്‍ത്തിയായേക്കും.

ഒന്നും രണ്ടും പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇനി കേസിന്റെ ഗതി നിര്‍ണയിക്കുന്നത് ഫൈസലിനെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളാകും. സ്വര്‍ണക്കടത്ത് യു.എ.ഇയും അന്വേഷിക്കുന്നതിനാല്‍ ഫൈസലിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തതായാണ് വിവരം. സംഭവത്തില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന്റെ പങ്കും വ്യക്തമാകേണ്ടതുണ്ട്. തൃശൂര്‍ കൈപ്പമംഗലം സ്വദേശിയാണ് മുപ്പത്തിയഞ്ചുകാരനായ ഫൈസല്‍. സ്വര്‍ണം അയച്ചത് ഫൈസല്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി ദുബായില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസലാണ്. അതിന് അനുമതി നല്‍കുന്ന അറ്റാഷെ റാഷിദ് ഖാമിസിന്റെ കത്തും പുറത്തുവന്നിരുന്നു. കത്ത് വ്യാജമായി നിര്‍മ്മിച്ചെന്നാണ് സംശയം. വ്യാജരേഖ നിര്‍മ്മാണം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, സ്വര്‍ണക്കടത്തിലെ പങ്കാളിത്തം എന്നിവയാണ് എന്‍.ഐ.എ പ്രധാനമായും ചോദിച്ചറിയുക.

ഫൈസല്‍ ചെയ്തത് അതീവഗുരുതരമായ കുറ്റമാണെന്ന് ദുബായ് പൊലീസ് ഇന്റര്‍പോള്‍ വഴി എന്‍.ഐ.എയെ അറിയിച്ചു. ഫൈസലുമായി ദുബായില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ അന്വേഷണ ഏജന്‍സികളോട് സമ്മതിച്ചിരുന്നു. എന്നാല്‍, ദുബായില്‍ ആര്‍ക്കു വേണ്ടിയാണ് ഫൈസല്‍ സ്വര്‍ണം കടത്തിയതെന്ന് എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ. അതിനാണ് എന്‌ഐഎയുടെ അടുത്ത ശ്രമം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (16 minutes ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (21 minutes ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (29 minutes ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (34 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (41 minutes ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (7 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (7 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (7 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (7 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (7 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (8 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (8 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (8 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (8 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (9 hours ago)

Malayali Vartha Recommends